8.6 കോടി രൂപ ചെലവ്
മെഡി. കോളേജിൽ പിക്ചർ ആർക്കൈവിങ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം

കോട്ടയം
സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യത്തെ പിക്ചർ ആർക്കൈവിങ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം(പാക്സ്) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ചു. 8.6 കോടി രൂപ ചെലവഴിച്ചാണ് സംവിധാനം ഒരുക്കിയത്. പരമ്പരാഗത എക്സ്റേ ഫിലിമുകൾക്ക് പകരം രോഗികളുടെ സ്കാനിങ് ചിത്രങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനും കൈമാറാനും പാക്സിലൂടെ സാധിക്കും. സിടി സ്കാൻ, എംആർഐ, എക്സ്റേ, അൾട്രാസൗണ്ട് തുടങ്ങിയ മെഡിക്കൽ ഇമേജുകൾ സുരക്ഷിതമായി ഡിജിറ്റൽ രൂപത്തിൽ ആർക്കൈവ് ചെയ്യാനും ഡോക്ടർമാർക്ക് സെക്കൻഡുകൾക്കുള്ളിൽ കംപ്യൂട്ടറുകളിൽ ലഭ്യമാക്കാനും കഴിയും. റേഡിയോളജി വിഭാഗത്തിൽ എടുക്കുന്ന ചിത്രങ്ങൾ തൽസമയം ഒപി, ഐസിയു എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ കംപ്യൂട്ടറുകളിൽ ലഭ്യമാകും. ഇതോടെ എക്സ്റേ ഫിലിം പ്രിന്റ് ചെയ്യാനുള്ള ചെലവും ഒഴിവാക്കാം. രോഗിയുടെ വർഷങ്ങൾക്കുമുമ്പുള്ള സ്കാൻ വിവരങ്ങൾപോലും ഒരു ക്ലിക്കിലൂടെ വീണ്ടെടുക്കാനാകും.










0 comments