വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ മെഡിക്കല്‍ കോളേജിന് 47 ലക്ഷം കൈമാറി

കോട്ടയം
കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവിനായി സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ സിഎസ്ആര്‍ ഫണ്ടില്‍നിന്നും 94.17 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ ആദ്യ ഗഡുവായ 47,08,803 രൂപ നാട്ടകം സുരേഷ് എംഎല്‍എയും ആശുപത്രി വികസന സമിതി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ചേതന്‍കുമാര്‍ മീണയും വെയര്‍ഹൗസിങ് കോര്‍പറേഷന്റെ കൊച്ചി റീജിയണല്‍ മാനേജര്‍ ജി എസ് ആര്‍ സുന്ദരമൂര്‍ത്തിയില്‍നിന്ന് ഏറ്റുവാങ്ങി. മെഡിക്കല്‍ കോളേജില്‍ ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവ് ആരംഭിക്കുന്നതിനുള്ള പദ്ധതി അസാപ്പാണ് തയ്യാറാക്കിയത്. നൂതന ഉപകരണങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. എഡിഎം സോളി ആന്റണി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ഡോ. കെ എസ് ശാന്തി, കെ ശ്രീജിത്ത്, എസ് രചന, ബിജു ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.










0 comments