ad
Deshabhimani

‘കിക്‌മ’ 
എംബിഎ പ്രവേശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 21, 2026, 01:24 AM | 1 min read

കോട്ടയം

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ കോ– ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിൽ(കിക്‌മ) എംബിഎ(ഫുൾടൈം) 2026–28 ബാച്ചിലേക്കുള്ള പ്രവേശന ഇന്റർവ്യൂ 24ന്‌ നടക്കും. രാവിലെ 10മുതൽ പകൽ ഒന്നുവരെ നാഗന്പടത്തുള്ള കോ– ഓപ്പറേറ്റീവ്‌ ട്രെയിനിങ്‌ സെന്ററിലാണ്‌ ഇന്റർവ്യു. കേരള സർവകലാശാലയുടെയും എഐസിടിയുടെയും അംഗീകാരമുള്ള ദ്വിവത്സര കോഴ്‌സിൽ ലോജിസ്‌റ്റിക്‌സ്‌ ആൻഡ്‌ സപ്ലൈചെയിൻ മാനേജ്‌മെന്റ്‌, ബിസിനസ്‌ അനലിറ്റിക്‌സ്‌, ഫിനാൻസ്‌, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്‌സ്‌ എന്നിവയിൽ സ്‌പെഷ്യലൈസേഷന്‌ അവസരമുണ്ട്‌. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ്‌ സ്‌കോളർഷിപ്പിന്‌ അർഹതയുള്ള വിദ്യർഥികൾക്കും സീറ്റ്‌ സംവരണമുണ്ട്‌. എസ്‌സി, എസ്‌ടി, ഒഇസി, വിദ്യാർഥികൾക്ക്‌ സർക്കാർ സർവകലാശാല നിബന്ധനകൾക്ക്‌ വിധേയമായി ഫീസ്‌ ആനുകൂല്യം ലഭിക്കും. അന്പത്‌ ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ്‌ അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യർഥികൾക്കും കെ– മാറ്റ്‌, സി– മാറ്റ്‌, ക്യാറ്റ്‌ പ്രവേശന പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നവർക്കും പങ്കെടുക്കാം. ഫോൺ: 7994745316, 8547618290. വെബ്‌സൈറ്റ്‌: www.kicma.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home