ad
Deshabhimani

അതിശക്ത മഴ സാധ്യത

ഇന്നും നാളെയും ഓറഞ്ച് അലർട്ട്‌

MAHZA

തോരാത്ത സ്നേഹം... ചൊവ്വാഴ്ച കോട്ടയം നഗരത്തിൽ പെയ്ത കനത്ത മഴയിൽ സ്കൂട്ടറിന് 
പിന്നിലിരുന്ന് അമ്മയെ കെട്ടിപ്പിടിച്ച് 
യാത്ര ചെയ്യുന്ന കുരുന്ന് 
 ഫോട്ടോ/ജിഷ്ണു പൊന്നപ്പൻ

വെബ് ഡെസ്ക്

Published on Jun 03, 2026, 01:45 AM | 1 min read

കോട്ടയം

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. വെള്ളി, ശനി ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ്‌. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാം. ജില്ലയിൽ ചൊവ്വാഴ്ചയും മഞ്ഞ അലർട്ടായിരുന്നു. രാവിലെ മുതൽ മലയോര മേഖല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ്‌ ലഭിച്ചത്‌. ​അതേസമയം കാലവർഷം വ്യാഴാഴ്ചയോടെ എത്തുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ അറിയിപ്പ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home