ബാങ്ക് ദേശസാൽക്കരണദിനം
മനുഷ്യച്ചങ്ങല തീർത്ത് ജീവനക്കാരും വിരമിച്ചവരും

ബാങ്ക് ദേശസാൽക്കരണ വാർഷികത്തോടനുബന്ധിച്ച് ജോയിന്റ് ഫോറം ഓഫ് ബാങ്ക് സ്റ്റാഫ് ആൻഡ് റിട്ടയറീസ് കേരള കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല
കോട്ടയം ബാങ്ക് ദേശസാൽക്കരണ വാർഷികത്തോടനുബന്ധിച്ച് ജോയിന്റ് ഫോറം ഓഫ് ബാങ്ക് സ്റ്റാഫ് ആൻഡ് റിട്ടയറീസിന്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം മനുഷ്യച്ചങ്ങല തീർത്തു. ബാങ്കുകൾ പൊതുമേഖലയിൽ നിലനിർത്തുക, സ്വകാര്യവൽക്കരണ -ലയന നീക്കങ്ങൾ നിർത്തിവയ്ക്കുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക, പെൻഷൻ കലോചിതമായി പരിഷ്‌കരിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പോരായ്‌മകൾ പരിഹരിക്കുക, പുതിയ നിയമനങ്ങൾ നടത്തി ഒഴിവുകൾ നികത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ചങ്ങല. നാട്ടകം സുരേഷ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. എഐബിപിഎആർസി ജില്ലാ പ്രസിഡന്റ് ടോം തോമസ് അധ്യക്ഷനായി. എകെബിആർഎഫ് ജില്ലാ പ്രസിഡന്റ് ആർ എ എൻ റെഡ്യാർ, ബെഫി ജില്ലാ സെക്രട്ടറി കെ കെ ബിനു, എൻസിബിഇ ജില്ലാ സെക്രട്ടറി അനൂപ് ജോസഫ് ബാബു, എഐബിപിഎആർസി ജില്ലാ സെക്രട്ടറി ജോസഫ് മത്തായി എന്നിവർ സംസാരിച്ചു.










0 comments