മഴ കനക്കും; ഇന്നും നാളെയും മഞ്ഞ അലർട്ട്

കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച വ്യാഴാഴ്‌ച വൈകിട്ട് വിവിധയിടങ്ങളിൽ ശക്തി കൂടിയും കുറഞ്ഞും മഴ പെയ്തു. അതേസമയം പകൽച്ചൂടിന്റെ കാഠിന്യത്തിൽ കുറവുണ്ടായില്ല. ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ • തുറസായ സ്ഥലത്തും ടെറസിലും നിൽക്കരുത് • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം • ജനലും വാതിലും അടച്ചിടുക • ഫോൺ പരമാവധി ഉപയോഗിക്കരുത് • ഭിത്തിയിലോ തറയിലോ സ്പർശിക്കരുത് • വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത് • വാഹനത്തിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി ലോഹഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം • ഇടിമിന്നലുള്ളപ്പോൾ പുറത്ത് കിടക്കുന്ന നനഞ്ഞ വസ്‌ത്രവും വസ്‌തുക്കളും എടുക്കരുത് • കെട്ടിടങ്ങൾക്കുമുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം








0 comments