ad
Deshabhimani

മേളപ്രപഞ്ചം തീർത്ത് ജയറാം ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 26, 2026, 02:04 AM | 1 min read

ഏറ്റുമാനൂർ

​ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ മേളപ്രപഞ്ചം തീർത്ത് നടൻ ജയറാമിന്റെ പഞ്ചാരിമേളം. ജയറാമിന്റെ പ്രമാണിത്വത്തിൽ 111 കലാകാരന്മാരാണ് മേളത്തിൽ അണിനിരന്നത്. ഉത്സവത്തിന്റെ എട്ടാം ദിനത്തിൽ ശ്രീബലിയോടനുബന്ധിച്ചാണ് പഞ്ചാരിമേളം തീർത്തത്. മേള പ്രേമികളാൽ ക്ഷേത്രാങ്കണം നിറഞ്ഞു. പതികാലത്തിൽ തുടങ്ങി ആസ്വാദകരുടെ മനം നിറച്ചാണ് ഓരോ കാലവും കൊട്ടിക്കയറിയത്. ഒൻപതാം തവണയാണ് ജയറാം മേളവുമായി ഏറ്റുമാനൂരെത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home