ad
Deshabhimani

വികസന സന്ദേശവുമായി എൽഡിഎഫ്
വൈക്കം മണ്ഡലം ജാഥയ്ക്ക്‌ ഇന്ന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 20, 2026, 01:45 AM | 1 min read

​വൈക്കം

​​എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുള്ള വൈക്കം നിയമസഭാ മണ്ഡലം വികസനമുന്നേറ്റ ജാഥയ്ക്ക് വെള്ളിയാഴ്ച തുടക്കം. സി കെ ആശ എംഎല്‍എ നയിക്കുന്ന ജാഥ വെള്ളി വൈകിട്ട് നാലിന് ഉദയനാപുരം നേരേകടവില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ശെല്‍വരാജ് വൈസ് ക്യാപ്റ്റനും സിപിഐ മണ്ഡലം സെക്രട്ടറി എം ഡി ബാബുരാജ് ഡയറക്ടറും കേരള കോണ്‍ഗ്രസ് എം നേതാവ് ലൂക്ക് മാത്യു മാനേജരുമായുള്ള ജാഥയില്‍ അഡ്വ. കെ കെ രഞ്ജിത്‌, ഡോ. സി എം കുസുമന്‍, സാബു പി മണലൊടി, പി ശശിധരന്‍, പി അമ്മിണിക്കുട്ടന്‍, ജോസി ജെയിംസ്, മധു ആര്‍ പണിക്കര്‍, എബ്രഹാം വിന്‍സെന്റ്, കെ ആര്‍ സന്തോഷ്, സന്തോഷ് കാലാ, സിറിയക് പാലാക്കാരന്‍ എന്നിവര്‍ അംഗങ്ങളാണ്. ശനി രാവിലെ ഒന്പതിന് ചെമ്പ്‌ മുറിഞ്ഞപുഴയില്‍ നിന്നാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് നാലരയ്ക്ക് തലയോലപ്പറമ്പില്‍ സമാപിക്കും. സമാപന ദിവസമായ 22ന് രാവിലെ ഒന്പതിന് കല്ലറ പഞ്ചായത്ത് പടിക്കല്‍നിന്നാരംഭിച്ച് വൈകിട്ട് ആറിന് ടിവി പുരം കവലയില്‍ ജാഥ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home