ad
Deshabhimani

മാറില്ല, വൈക്കത്ത്‌ തുടരും

LDF

വെെക്കം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രദീപ്‌ വെെക്കത്ത് വോട്ടർമാരെ കാണുന്നു

avatar
ആനന്ദ്‌ ബാബു

Published on Apr 06, 2026, 01:03 AM | 1 min read

വൈക്കം

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വൈക്കം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി പ്രദീപ്‌ വ്യക്തമായ ആധിപത്യം ഉറപ്പിച്ച്‌ കഴിഞ്ഞു. ജനകീയ പ്രവർത്തനങ്ങളിലൂടെ വൈക്കത്തിന്റെ വികസനപാതയിൽ സ്ഥാനാർഥി അടിപതറാതെ ബഹുദൂരം മുന്നിലാണ്‌. വികസനങ്ങളെ എണ്ണി പറഞ്ഞും ജനങ്ങളെ കേട്ടും പ്രദീപ്‌ മുന്നേറുന്നു. പര്യടനത്തിന്റെ മൂന്നാംഘട്ടം പൂർത്തിയാകുമ്പോൾ ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം നാടിന്റെ സൗമ്യനായ യുവജന നേതാവിന്‌ സ്‌നേഹോഷ്‌മളമായ സ്വീകരണമാണ് ലഭിക്കുന്നത്‌. ആദ്യഘട്ടത്തിൽ പ്രധാന കവലകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചു. രണ്ടാംഘട്ടം വൈക്കത്തെ ഒമ്പത് പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും കാൽനടയായി ആയിരുന്നു പര്യടനം. നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും സ്ഥാനാർഥിക്കൊപ്പം അനുഗമിച്ചു. അവസാന ലാപ്പിലേക്ക് എത്തിയപ്പോൾ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്ത പൊതുയോഗം ആവേശം തീർത്തു. എക്കാലവും ഇടതുപക്ഷത്തിനൊപ്പമുള്ള മണ്ഡലം ഇക്കുറിയും കൈവിടില്ലെന്ന് തീർച്ചപ്പെടുത്തുന്ന കാഴ്‌ചകളാണ്‌ എങ്ങും. യുഡിഎഫ്‌, എൻഡിഎ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചിത്രത്തിൽനിന്ന് തുടക്കം മുതലേ പുറത്തായിക്കഴിഞ്ഞു. സംഘടനാ ദൗർബല്യവും ജനപിന്തുണ ഇല്ലാത്തതും യുഡിഎഫ് പ്രചാരണത്തെ പിന്നോട്ട് വലിക്കുന്നു. ഒട്ടും സ്വാധീനമില്ലാത്ത മണ്ഡലത്തിൽ സാന്നിധ്യമറിയിക്കാൻ പോലും എൻഡിഎയ്ക്ക് കഴിയുന്നില്ല. പൊതുപര്യടനങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ യുഡിഎഫ്, -എൻഡിഎ സ്ഥാനാർഥികളെ സ്വീകരിക്കാൻ ജനങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home