ad
Deshabhimani

നേട്ടങ്ങൾക്ക്‌ പിന്നിൽ അധ്യാപകരുടെ കൈയൊപ്പ്‌: മന്ത്രി വി ശിവൻകുട്ടി

ksta

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Feb 15, 2026, 02:19 AM | 1 min read

കോട്ടയം

കഴിഞ്ഞ അഞ്ചുവർഷം വിദ്യാഭ്യാസമേഖല കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങൾക്ക് പിന്നിൽ സംസ്ഥാനത്തെ അധ്യാപകരുടെ കൈയൊപ്പുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും അക്കാദമിക മികവ് ഉറപ്പാക്കാനും മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനൊപ്പം ഓരോ കുട്ടിയുടെയും പഠനനിലവാരം ഉറപ്പാക്കുന്ന രീതിയിലുള്ള പരിഷ്കരണങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്. ദോശ ചുടുന്നതുപോലെ ലളിതമാണ്‌ പാഠ്യപദ്ധതി പരിഷ്‌കരണമെന്നാണ്‌ പ്രതിപക്ഷം പറയുന്നത്‌. ദീർഘനാളത്തെ അശ്രാന്തപരിശ്രമം ഇതിനു പിന്നിലുണ്ട്‌. സ്‌കൂൾ തുറക്കുന്നതിന്‌ മാസങ്ങൾ മുന്പേ പാഠപുസ്‌തകങ്ങൾ തയ്യാറാക്കി. വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ ഒന്നുമുതൽ പന്ത്രണ്ടാംക്ലാസ് വരെ പഠിക്കുന്ന 43 ലക്ഷം കുട്ടികൾക്കായി അപകട ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. സമഗ്ര സ്കൂൾ ഹെൽത്ത് കാർഡ് അടുത്ത അധ്യയനവർഷം മുതൽ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home