ad
Deshabhimani

21ന് മന്ത്രി ശിവൻകുട്ടി ശിലയിടും

കെഎസ്ടിഎയുടെ കുട്ടിക്കൊരു വീട് പദ്ധതി: സ്വാഗതസംഘമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 13, 2026, 01:34 AM | 1 min read

ചങ്ങനാശേരി

സംസ്ഥാന സ്കൂൾ കായികമേളയിൽ മികവാർന്ന വിജയം നേടിയ കുട്ടികൾക്ക് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ വീട് നിർമിച്ചു നൽകുന്നതിനായി സ്വാഗതസംഘം രൂപ‍ീകരിച്ചു. 21ന് മന്ത്രി വി ശിവൻകുട്ടി വീടിന്റെ ശിലാസ്ഥാപനം നിർവഹിക്കും. ജില്ലയിൽനിന്ന്‌ സംസ്ഥാന കായികമേളയിൽ റോളർ സ്‌കേറ്റിങിൽ മികച്ച വിജയം നേടിയ മൗണ്ട് കാർമൽ ഹൈസ്കൂളിലെ വിദ്യാർഥിനിക്കാണ്‌ വീട് നിർമിച്ച്‌ നൽകുന്നത്‌. ചങ്ങനാശേരി വിആർബി ഭവനിൽ നടന്ന യോഗം സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി സുഗതൻ ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി അനീഷ് ലാൽ അധ്യക്ഷനായി.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ്‌ എം എൻ മുരളീധരൻനായർ, സിപിഐ എം ലോക്കൽ സെക്രട്ടറി പ്രൊഫ. ടോമിച്ചൻ ജോസഫ്, വാർഡംഗം സോബി ജോസഫ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജെ പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം ബിനു എബ്രഹാം, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനീഷ് ഐസക്, പി സി രാധാകൃഷ്ണൻ, വി അമ്പിളി എന്നിവർ സംസാരിച്ചു. കെ ഡി സുഗതൻ (ചെയർമാൻ), ടി രാജേഷ് (കൺവീനർ) എന്നിവർ ഭാരവാഹികളായി 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home