ad
Deshabhimani

വരൂ.. കാണാം, അറിയാം, പഠിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 14, 2026, 01:32 AM | 1 min read

കോട്ടയം

പുസ്‌തകത്താളുകളിൽ വായിച്ചറിഞ്ഞ ശാസ്‌ത്രവും ചരിത്രവും കണ്ട്‌ മനസ്സിലാക്കാം അവ ആഴത്തിൽ പഠിക്കാം. അറിവും വിസ്‌മയവും ഒരുപോലെ സമ്മാനിക്കുന്ന ക‍ൗതുക കാഴ്ചകളുടെ പുതുലോകം സമ്മാനിക്കുകയാണ്‌ കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ തിരുനക്കര പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡ്‌ മൈതാനിയിൽ ഒരുക്കിയ വിദ്യാഭ്യാസ ചരിത്ര ശാസ്‌ത്ര പ്രദർശനം. പഠനമുറികൾക്ക്‌ പുറത്ത്‌ ശാസ്‌ത്രവും ചരിത്രവും എത്രത്തോളം രസകരമാണെന്ന്‌ ബോധ്യപ്പെടുത്തുന്ന ആറ്‌ സ്റ്റാളുകളാണ്‌ പ്രദർശനത്തിൽ സജ്ജമാക്കിയത്‌. വിദ്യാഭ്യാസ ചരിത്രവും അവകാശ പോരാട്ടങ്ങളുടെ ചരിത്രവും ഉൾപ്പെടുന്ന 120 പാനലുകളുമുണ്ട്‌. സന്ദർശകരെ ആകർഷിക്കാനും ശാസ്‌ത്രം മനസ്സിലാക്കാനും ശാസ്‌ത്രക‍ൗതുക സ്റ്റാളും ശാസ്‌ത്ര മാജിക്‌ ഷോയും ഒരുക്കിട്ടുണ്ട്‌. ഇതോടൊപ്പം റിട്ട. അധ്യാപകരായ എൻ വി കൃഷ്‌ണൻകുട്ടി, റസാഖ്‌ എന്നിവരും വിദ്യാർഥികളും വരച്ച ചിത്രങ്ങളുടെ പ്രദർശനവുമുണ്ട്‌. ദിവസവും രാത്രി ഏഴുമുതൽ വാനനിരീക്ഷണവുമുണ്ടാകും. ചരിത്രവും ശാസ്‌ത്രവും വെറും പാഠഭാഗങ്ങൾ അല്ല മറിച്ച്‌ കൺമുന്നിലെ അത്ഭുതങ്ങളാണെന്ന്‌ ഓരോ സ്റ്റാളും സാക്ഷ്യപ്പെടുത്തുന്നു. പ്രദർശനം സ‍ൗജന്യം. കെഎസ്‌ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി പ്രദർശനം ഉദ്‌ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ, ജനറൽ കൺവീനർ ബിനു എബ്രഹാം, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി രാജേഷ്‌, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ കെ വി അനീഷ്‌ ലാൽ‍, കെ ജെ പ്രസാദ്‌, പ്രദർശന കമ്മിറ്റി ചെയർമാൻ ബി ആനന്ദക്കുട്ടൻ, കൺവീനർ കെ രാജ്‌ കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home