ad
Deshabhimani

മെഡിക്കൽ കോളേജിന് ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി

കെഎസ്ടിഎ കരുത്തുറ്റ പ്രസ്ഥാനം: മന്ത്രി വി എൻ വാസവൻ

ksta

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ വിഭാഗത്തിനുള്ള 
കീഹോൾ ശസ്ത്രക്രിയ ഉപകരണങ്ങൾ മന്ത്രി വി എൻ വാസവൻ കൈമാറുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 01:35 AM | 1 min read

കോട്ടയം ​സാമ്രാജ്യത്വ വിരുദ്ധ സമരമുഖങ്ങളിൽ തീഷ്ണമായ പോരാട്ടങ്ങളിലൂടെ വളർന്ന് വന്ന കെഎസ്ടിഎ പ്രസ്ഥാനം അധ്യാപകരുടെ വൈവിധ്യങ്ങളായ പ്രശ്നങ്ങൾ പരിഹരിച്ച് കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി മാറിയെന്ന് മന്ത്രി വി എൻ വാസവൻ. കെഎസ്ടിഎ 35–ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജിന്‌ നൽകിയ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമരങ്ങൾക്ക് നേതൃത്വം വഹിക്കുന്നതോടൊപ്പം നാടിന്റെ നിലവിലുള്ള സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ട് തങ്ങളുടെതായ സംഭാവനകളും നൽകിയാണ്‌ എല്ലാ കാലഘട്ടത്തിലും സംഘടന മുന്നോട്ട് വന്നതെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ ബ്ലോക്കിലേക്കായി ഒരുലക്ഷം രൂപയുടെ കീഹോൾ ശസ്ത്രക്രിയ ഉപകരണങ്ങളാണ് കെഎസ്ടിഎ കൈമാറിയത്. ഉപകരണങ്ങൾ മന്ത്രി പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസിന് കൈമാറി. യോഗത്തിൽ കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ കെ വി അനീഷ് ലാൽ, കെ ജെ പ്രസാദ്, ജില്ലാ സെക്രട്ടറി ആർ രാജേഷ്, ജോയിന്റ്‌ സെക്രട്ടറി എസ് എസ് സനു, ജില്ലാ എക്സിക്യൂട്ടീവംഗം അനീഷ് നാരായണൻ, ഡോ. ആർ പി രഞ്ജിൻ, ഡോ. സന്തോഷ് കുമാർ, ഡോ. സാം ക്രിസ്റ്റി മാമൻ, നേഴ്സിങ് ഓഫീസർ ഉഷ എന്നിവർ സംസാരിച്ചു. കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പ്രകാശൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home