ആശയക്കരുത്തുമായി സ്വാഗതഗാനം

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ സ്വാഗതഗാനം ആലപിക്കുന്നവർ
കോട്ടയം
ആശയക്കരുത്തും ആലാപന മാധുര്യവുമായി സ്വാഗതഗാനം. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിൽ ജില്ലയിലെ 35 അധ്യാപകരാണ് സ്വാഗതഗാനം അവതരിപ്പിച്ചത്. അക്ഷരനഗരിയുടെ പ്രാധാന്യവും നാടിന്റെ സമഗ്രവികസനത്തിന് നന്മ ചെയ്യുന്നവരോട് ചേര്‍ന്ന് നടക്കണമെന്ന ആഹ്വാനവും ഗാനത്തിലുണ്ടായി. മൂലവട്ടം അമൃത ഹൈസ്‌കൂളിലെ ഡോ. രാജേഷ് കെ പുതുമനയാണ് ഗാനരചയിതാവ്. 28 ജില്ലാസമ്മേളനങ്ങള്‍ക്കും കോട്ടയത്ത് നടന്ന രണ്ട് സംസ്ഥാന സമ്മേളനങ്ങള്‍ക്കും സ്വാഗതഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. സുരേഷ് കേരളയാണ് സംഗീതം. ഏകോപനം സികെഎംഎച്ച്എസ്എസ് കോരുത്തോടിലെ അധ്യാപകന്‍ ആര്‍ രാഹുൽ.










0 comments