ad
Deshabhimani

അധ്യാപകരുടെ ജോലി സംരക്ഷണവും ശമ്പള പരിഷ്കരണവും നടപ്പാക്കുക: കെഎസ്ടിഎ

ksta

കെഎസ്‌ടിഎ ജില്ലാ സമ്മേളനം രാമപുരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 21, 2025, 01:24 AM | 2 min read

പാലാ

അധ്യാപകരുടെ ജോലി സംരക്ഷണവും അധ്യാപകരുടെയും സംസ്ഥാന ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണവും ഉടൻ നടപ്പാക്കണമെന്ന് കെഎസ്ടിഎ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേരള സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നടപടികൾ അവസാനിപ്പിക്കുക, കെ ടെറ്റുമായി ബന്ധപ്പെട്ട് സർവീസിലുള്ള അധ്യാപകരുടെ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. രാമപുരം റോസറി ഗ്രാമം സെന്റ്‌ തോമസ്‌ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി എ ജാസ്‌മിൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ബിനു ഏബ്രഹാം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിറ്റു പി ജേക്കബ്‌ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി രാജേഷ്‌ രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി എസ്‌ ഷീനമോൾ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി എ ജാസ്മിൻ, പി ആർ പ്രവീൺ, ആർ ധർമകീർത്തി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ പ്രകാശൻ (പ്രമേയം),എസ് എസ് സനു (മിനിറ്റ്‌സ്‌), പി എസ് ഷീനമോൾ (രജിസ്‌ട്രേഷൻ), റിമ വി കുരുവിള (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു. പൊതുചർച്ച നടന്നു. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്‌, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം എൻ എസ്‌ ഷൈൻ, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ എസ്‌ സബിത, കെ വി അനീഷ്‌ലാൽ, കെ ജെ പ്രസാദ്‌, സംസ്ഥാന കമ്മിറ്റിയംഗം വി കെ ഷിബു, ജില്ലാ വൈസ്‌പ്രസിഡന്റ്‌ കെ പ്രകാശൻ എന്നിവർ സംസാരിച്ചു. റീമ വി കുരുവിള ക്രഡൻഷൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സജേഷ്‌ ശശി സ്വാഗതവും ജനറൽ കൺവീനർ പി ആർ രാധിക നന്ദിയും പറഞ്ഞു. 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന സമ്മേളനം ഫെബ്രുവരി 12 മുതൽ 15 വരെ കോട്ടയത്ത്‌ നടക്കും.

പി എ ജാസ്മിൻ പ്രസിഡന്റ്‌ 


ടി രാജേഷ് സെക്രട്ടറി

രാമപുരം

കെഎസ്ടിഎ ജില്ലാ പ്രസിഡന്റായി പി എ ജാസ്മിനെയും സെക്രട്ടറിയായി ടി രാജേഷിനെയും രാമപുരത്ത് ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ആർ ധർമ്മകീർത്തി, പി ബിന്ദു, പി ആർ പ്രവീൺ, കെ പ്രകാശൻ(വൈസ് പ്രസിഡൻ്റുമാർ), കെ രാജ്കുമാർ, റിമ വി കുരുവിള, എസ് എസ് സനു, അനീഷ് ഐസക് (ജോയിന്റ്‌ സെക്രട്ടറിമാർ), ബിറ്റു പി ജേക്കബ്(ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അഞ്ച് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ 66 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home