ad
Deshabhimani

കളഞ്ഞുകിട്ടിയ സ്വർണം ഉടമയെ
കണ്ടെത്തി കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 03, 2026, 02:11 AM | 1 min read

പെരുവ

കളഞ്ഞുകിട്ടിയ സ്വർണം ഉടമയെ കണ്ടെത്തി നൽകി റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ മാതൃകയായി. കാറിക്കോട് ഐക്യനാലിൽ ഭാസ്കരനാണ്‌ സ്വർണകമ്മൽ ഉടമയെ ഏൽപ്പിച്ചത്‌. വഴിയരികിൽനിന്നും ലഭിച്ച കമ്മൽ ആദ്യം സ്വർണമല്ലെന്നു കരുതിയ ഭാസ്കരൻ അത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വേലിയാങ്കര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവപിരിവിനായി എത്തിയവർ അത് സ്വർണമാണെന്ന് തിരിച്ചറിഞ്ഞ് ഭാസ്കരന്റെ കൈയിൽ ഏൽപ്പിച്ചു. ഏകദേശം രണ്ട്‌ ഗ്രാം തൂക്കംവരുന്നതായിരുന്നു സ്വർണ കമ്മൽ. ഇതോടെ ഭാസ്കരൻ ഉടമയെ കണ്ടെത്താൻ ശ്രമംതുടങ്ങി. പ്രദേശവാസികളെ നേരിട്ട് അറിയിക്കുകയും നവമാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തതോടെ യഥാർത്ഥ ഉടമയെ കണ്ടെത്താനായി. തന്റെ വീടിന്റെ എതിർവശത്ത് പ്രവർത്തിക്കുന്ന ട്രൂവാല്യൂ ലാബിലെ ജീവനക്കാരി അനു സതീഷിന്റേതായിരുന്നു കമ്മൽ. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ്, പൊതുപ്രവർത്തകനായ ഐക്യനാലിൽ രവി എന്നിവരുടെ സാന്നിധ്യത്തിൽ ഭാസ്കരൻതന്നെ കമ്മൽ ഉടമയ്ക്ക് കൈമറി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home