ad
Deshabhimani

സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര

141 ബസ്‌ മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 15, 2026, 12:17 AM | 1 min read

കോട്ടയം

വനിതകൾക്കായി പ്രഖ്യാപിച്ച കെഎസ്‌ആർടിസി യാത്രാ സ‍ൗജന്യം ലഭിക്കുക 141 ബസ്സിൽ. ജില്ലയിൽ 162 ഓർഡിനറി ബസ്സുണ്ടെന്നാണ്‌ കെഎസ്‌ആർടിസി ഒ‍ൗദ്യോഗികമായി അറിയിച്ചത്‌. ഇത്‌ പെരുപ്പിച്ച കണക്കാണെന്നും ജില്ലയിൽ നിലവിൽ 141 ബസ്‌ മാത്രമാണെന്നും ജീവനക്കാർ പറയുന്നു. സ്‌ത്രീകൾക്ക്‌ എല്ലാ കെഎസ്‌ആർടിസി ബസ്സിലും സ‍ൗജന്യയാത്ര എന്നായിരുന്നു യുഡിഎഫ്‌ പ്രഖ്യാപനം. പിന്നീട്‌ ഇത്‌ ഓർഡിനറിയിൽ ഒതുങ്ങുകയായിരുന്നു. വൈക്കം–32, കോട്ടയം– 22, ചങ്ങനാശേരി– 21, പൊൻകുന്നം–21, ഇ‍ൗരാറ്റുപേട്ട–19, പാലാ –13, എരുമേലി–13 ഓർഡിനറി ബസ്സുകളുടെ എണ്ണം. എരുമേലി, പാലാ, ഇ‍ൗരാറ്റുപേട്ട ഡിപ്പോകളിലാണ്‌ സർവീസ്‌ കുറവ്‌. വൈക്കത്താണ്‌ കൂടുതൽ. കോട്ടയത്ത്‌ 22 ൽ 20 ബസ്സാണ്‌ സ്ഥിരം സർവീസ്‌ നടത്തുന്നത്‌. കോട്ടയം –അയർക്കുന്നം -–മറ്റക്കര, കോട്ടയം -–പാമ്പാടി -–പങ്ങട -–കൂരോപ്പട, മെഡിക്കൽ കോളജ്– -മണിയാപറമ്പ്, കോട്ടയം -– പരിപ്പ്, കോട്ടയം– -കഞ്ഞിക്കുഴി– -ഞാലിയാകുഴി ചങ്ങനാശേരി, കോട്ടയം -–പുതുപ്പള്ളി, കോട്ടയം -–മീനടം, കോട്ടയം– റാന്നി, കോട്ടയം– ഓണംതുരുത്ത്, പൊൻകുന്നം–പള്ളിക്കത്തോട്, മുണ്ടക്കയം –- ഇളംകാട്, പാലാ –- അയർക്കുന്നം- –കോട്ടയം, തിടനാട്– -ഭരണങ്ങാനം, ഏറ്റുമാനൂർ– -കടപ്പൂർ, ഏറ്റുമാനൂർ -–മാടപ്പാട് അയർക്കുന്നം, വൈക്കം -– വെള്ളൂർ തുടങ്ങി നിരവധി റൂട്ടുകളിൽ ഓർഡിനറി സർവീസില്ല. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കൾ രാവിലെ ഒന്‍പതിന് കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home