ad
Deshabhimani

നാടിന്റെ മാറ്റത്തിന്‌ 
ജനകീയ കരുത്ത്‌

bishop

നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ വിവര ശേഖരണത്തിന് മുന്നോടിയായി ജോബ് മൈക്കിൾ എംഎൽഎയും കലക്ടർ ചേതൻകുമാർ മീണയും ചേർന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് ബ്രോഷർ നൽകുന്നു

വെബ് ഡെസ്ക്

Published on Jan 03, 2026, 01:30 AM | 1 min read

കോട്ടയം

വികസന സ്വപ്‌നങ്ങൾക്ക്‌ ദിശാബോധം നൽകാൻ പൊതുജനങ്ങളെ പങ്കാളിയാക്കുന്ന സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന്‌ ജില്ലയിൽ തുടക്കം. നാടിന്റെ ഭാവിവികസനത്തിനുള്ള നിർദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽനിന്ന് സ്വരൂപിക്കുന്നതാണ്‌ പദ്ധതി. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ ടി തോമസിന്റെ കഞ്ഞിക്കുഴിയിലെ വസതിയിൽ ജില്ലയിലെ ആദ്യം വിവര ശേഖരണം നടത്തി. കലക്ടർ ചേതൻകുമാർ മീണ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി. സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാ സമിതി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, അംഗങ്ങളായ എൻ എസ് ഷൈൻ, ബിലാൽ കെ റാം, കോട്ടയം നിയമസഭാ നിയോജക മണ്ഡലം ചാർജ് ഓഫീസർ ടി ബൾക്കീസ് എന്നിവരും ഒപ്പമുണ്ടായി. ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി ആദ്യവിവര ശേഖരണം നടത്തി. ജോബ് മൈക്കിൾ എംഎൽഎയും കലക്ടറും ചേർന്ന് ബ്രോഷറും കത്തും കൈമാറി. ചാർജ് ഓഫീസർ കെ ടി ഷാമോൻ പങ്കെടുത്തു. വൈക്കത്ത്‌ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വസതിയിൽ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. ജില്ലാ സമിതി അംഗം ടി പി ശ്രീശങ്കർ, ചാർജ് ഓഫീസർ കെ പി നമിത എന്നിവർ പങ്കെടുത്തു.

സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തും

പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരാണ് ഭവന സന്ദർശനം നടത്തുന്നത്. കലക്ടർ ചെയർമാനായുള്ള സമിതിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിയമസഭാ നിയോജക മണ്ഡലം തലത്തിൽ ചാർജ് ഓഫീസർമാർ പരിശീലനത്തിന്റെയും ഭവന സന്ദർശനത്തിന്റെയും മേൽനോട്ടം വഹിക്കും. തൊഴിൽ ശാലകൾ, കൃഷിയിടങ്ങൾ, ഫ്‌ളാറ്റുകൾ, ഉന്നതികൾ, സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ജനങ്ങളുമായി സംവദിക്കും. സംസ്ഥാനത്തിന്റെ ഭാവി വികസനം സംബന്ധിച്ചുള്ള ആശങ്ങൾക്കു പുറമേ നിലവിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളും സ്വീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home