ad
Deshabhimani

കെജിഒഎ സ്ഥാപിത ദിനാചരണവും 
മുൻകാല നേതാക്കളുടെ സംഗമവും

kejio

കെജിഒഎ സ്ഥാപിതദിനാചരണത്തിന്റെ ഭാഗമായി കോട്ടയത്ത് സംഘടിപ്പിച്ച മുൻകാലനേതാക്കളുടെ സംഗമം 
മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ എം ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 18, 2026, 04:20 AM | 1 min read

കോട്ടയം കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി മുൻകാല നേതാക്കളുടെ സംഗമം നടത്തി. സ്ഥാപിതദിനവും ആചരിച്ചു. സംഗമം മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ എം ദിലീപ് ഉദ്ഘാടനം ചെയ്തു. കെജിഒഎ മുൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ അർജുനൻപിള്ള അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പ്രവീൺ, ജില്ലാ സെക്രട്ടറി അഭിലാഷ് ടി വിജയൻ, ട്രഷറർ എൻ ജിനേഷ്, മുൻ ജില്ലാ സെക്രട്ടറി ഒ ആർ പ്രദീപ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷാജിമോൻ ജോർജ്, മുഹമ്മദ് ഷെരീഫ്, ഷേർളി ദിവന്നി, ടി എസ് അജിമോൻ എന്നിവർ സംസാരിച്ചു. ജില്ലാ കേന്ദ്രത്തിൽ കെജിഒഎ ജില്ലാ പ്രസിഡന്റ്‌ എൻ എസ് ഷൈൻ പതാക ഉയർത്തി. 23 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന വജ്രജൂബിലി സമ്മേളനത്തിന്റെ പതാകദിനത്തിന്റെ ഭാഗമായി ജില്ലയിൽ അമ്പത് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. കലക്ടറേറ്റിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പ്രവീൺ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ കെ നമിത, ജോയിന്റ്‌ സെക്രട്ടറി ധന്യ രാജ്, ജില്ലാ വനിതാ കമ്മിറ്റി കൺവീനർ ടി ബൾക്കീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഷമീർ വി മുഹമ്മദ്, പി കെ കിരൺകുമാർ, പി കെ സീനിയ, ഹഫീസ് മുഹമ്മദ്, മൈക്കിൾ മാമൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home