പൊതുഗതാഗത സംരക്ഷണ റാലി: കെഎസ്ആർടിഇഎ പ്രചാരണജാഥ നടത്തി

കെഎസ്ആർടിഇഎ ജില്ലാ വാഹന പ്രചാരണ ജാഥ സമാപന സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ കെ രാജേഷ് ഉദ്‌ഘാടനംചെയ്യുന്നു
കോട്ടയം കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക കൺവൻഷനോട് അനുബന്ധിച്ച് 22ന് തിരുവനന്തപുരത്ത് നടത്തുന്ന പൊതുഗതാഗത സംരക്ഷണ റാലിയുടെ പ്രചാരണാർഥം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. വൈക്കത്തുനിന്ന് രാവിലെ ആരംഭിച്ച ജാഥ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗണേശൻ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് കെ സി ബിജു അധ്യക്ഷനായി. കെഎസ്ആർടിഇഎ ജില്ലാ സെക്രട്ടറി പി ബി ബിനോയി ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ് എം കെ ആശേഷ് വൈസ് ക്യാപ്റ്റനും ട്രഷറർ കെ എസ് സജീവ് മാനേജരുമായ ജാഥയ്‌ക്ക് പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം, എരുമേലി, ചങ്ങനാശേരി ഡിപ്പോകളിൽ സ്വീകരണം നൽകി. കോട്ടയം കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ നടന്ന സമാപന സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ കെ രാജേഷ് ഉദ്ഘാടനം ചെയ്‌തു. ആർ മനോജ് കുമാർ, ആർ ഹരിദാസ്, കെ ആർ മഞ്‌ജു മനോജ് എന്നിവർ സംസാരിച്ചു.









0 comments