ad
Deshabhimani

ആത്മവിശ്വാസം കൈവിട്ടില്ല; ഋഷികേശിന്‌ റാങ്ക്‌ തിളക്കം

keam

ഋഷികേശ് ആർ ഷിനോയി

avatar
ധനേഷ്‌ ഓമനക്കുട്ടൻ

Published on Jul 02, 2025, 02:19 AM | 1 min read

ഏറ്റുമാനൂർ

മറ്റൊന്നിലും ശ്രദ്ധ ചെലുത്താതെ ചിട്ടയായ പഠനം, ആവശ്യത്തിന് വിശ്രമവും സമ്മർദം ഒഴിവാക്കാൻ പുസ്തക വായനയും ക്രിക്കറ്റും. കൃത്യതയാർന്ന പഠനത്തിലൂടെ ഋഷികേശ് ആർ ഷിനോയി നേടിയത് കീം പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്. ബിഫാം വിഭാഗത്തിൽ 300ൽ 290 മാർക്കോടെയാണ് റാങ്ക് നേട്ടം. മാന്നാനം കെ ഇ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം എൻട്രൻസിനും പരിശീലിച്ചിരുന്നു. കെ ഇ സ്കൂളും ബ്രില്യന്റ്‌ സ്റ്റഡി സെന്ററും ചേർന്നാണ് പരിശീലനം നൽകിയിരുന്നത്‌. നീറ്റ് എക്സാമിലും ഋഷികേശ് പാടവം തെളിയിച്ചിരുന്നു. നീറ്റ് എക്സാമിൽ 619 മാർക്ക് നേടി ഇന്ത്യയിൽ 494–- -ാം റാങ്കും കേരളത്തിൽ 11–--ാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. കോട്ടയം ആർപ്പൂക്കര സ്വദേശി ഡോ. പി ജി രഞ്ജിത്ത്, ജി വിദ്യാ ദമ്പതികളുടെ മകനാണ്. കെ ഇ സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ കേദാർ നാഥ് സഹോദരനാണ്. ന്യൂറോസർജൻ ആകണമെന്നാണ് ഋഷികേശിന്റെ ആഗ്രഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home