ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ കൊടിയുയർന്നു

കേരള കർഷകസംഘം

കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നടക്കുന്ന എ വി റസൽ നഗറിൽ (കടുത്തുരുത്തി ഗൗരീശങ്കരം മൈതാനം ) സ്വാഗതസംഘം 
ചെയർമാൻ പി വി സുനിൽ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 01:08 AM | 1 min read

എ വി റസൽ നഗർ(ഗൗരീശങ്കരം ഗ്രൗണ്ട്, കടുത്തുരുത്തി) കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ കടുത്തുരുത്തിയിൽ കൊടിയുയർന്നു. പതാകയും കൊടിമരവും ജാഥയായി കടുത്തുരുത്തിയിലെ സമ്മേളന നഗരിയിലെത്തി. തുടർന്ന് എ വി റസൽ നഗറിൽ (ഗൗരീശങ്കരം ഗ്രൗണ്ട്) സ്വാഗതസംഘം ചെയർമാൻ പി വി സുനിൽ പതാക ഉയർത്തി. മുൻ ജില്ലാ പ്രസിഡന്റ്‌ അയ്മനം ബാബുവിന്റെ കുടയംപടിയിലെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ മുതിർന്ന നേതാവ് വൈക്കം വിശ്വൻ പതാക കർഷകസംഘം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ഇ എസ് ബിജുവിന്‌ കൈമാറി. മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ കെ ജോസഫിന്റെ മുട്ടുചിറയിലുള്ള സമൃതിമണ്ഡപത്തിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാർ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ജയകൃഷ്ണന്‌ കൊടിമരം കൈമാറി. ഇരുജാഥകൾക്കും വഴിനീളെ ജനക്കൂട്ടം അഭിവാദ്യമേകി. ജാഥകൾ മുട്ടുചിറയിൽ സംഗമിച്ചാണ്‌ പൊതുസമ്മേളന നഗറിലേക്ക്‌ എത്തിയത്‌. പതാക സംഘാടകസമിതി രക്ഷാധികാരി സി ജെ ജോസഫ് ഏറ്റുവാങ്ങി. കൊടിമരം സംഘാടകസമിതി വൈസ് ചെയർമാൻ ടി സി വിനോദ് ഏറ്റുവാങ്ങി. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജോസഫ് ഫിലിപ്പ്, സെക്രട്ടറി കെ എം രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. രാജ്യത്ത്‌ കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ്‌ ജില്ലാ സമ്മേളനം ചേരുന്നത്‌. കൃഷിക്കാരുടെ ഹനിക്കപ്പെടുന്ന അവകാശങ്ങൾ സംരക്ഷിക്കാനുള്ള പരിപാടികൾക്ക്‌ സമ്മേളനം രൂപംനൽകും. ബഹുജന റാലി: 
വാഹനക്രമീകരണം കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളി പകൽ മൂന്നിന് കടുത്തുരുത്തി ബ്ലോക്ക് ജങ്ഷനിൽനിന്ന് ബഹുജനറാലി ആരംഭിക്കും. റാലിയിൽ പങ്കെടുക്കാൻ വിവിധ ഏരിയകളിൽനിന്നെത്തുന്ന വാഹനങ്ങൾ ബ്ലോക്ക് ജങ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം കടുത്തുരുത്തി ഐടിസി ജങ്ഷൻ മുതലുള്ള കടുത്തുരുത്തി ബൈപ്പാസ് റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യണം. റാലിയിൽ ജില്ലാ ഭാരവാഹികൾ ഉൾപ്പെടുന്ന മുൻനിരയ്ക്ക് ശേഷം ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, അയർക്കുന്നം, പുതുപ്പളളി, വാഴൂർ, കാഞ്ഞിരപ്പളളി, പൂഞ്ഞാർ, പാലാ, തലയോലപ്പറമ്പ്, വൈക്കം, കടുത്തുരുത്തി ഏരിയ കമ്മിറ്റികൾ ക്രമമായി അണിനിരക്കേണ്ടതാണെന്ന് സംഘാടകസമിതി ചെയർമാൻ പി വി സുനിൽ, കൺവീനർ കെ ജയകൃഷ്ണൻ, ട്രഷറർ വി ജി സുരേന്ദ്രൻ എന്നിവർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home