കഞ്ചാവുമായി 5 പേർ അറസ്‌റ്റിൽ

കോട്ടയം
എക്‌സൈസ് നേതൃത്വത്തിൽ പനച്ചിക്കാട്, ആർപ്പൂക്കര, കല്ലറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അഞ്ചു പേർ അറസ്‌റ്റിലായി. ഇവരിൽനിന്ന് മുക്കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആർപ്പൂക്കര തെക്കേപ്പുരയ്‌ക്കൽ മെയ്‌മോൻ(46), വാകത്താനം തോട്ടയ്‌ക്കാട് തറക്കുന്നിൽ ഹരിപ്രസാദ്(30), വേളൂർ കണ്ണാട്ടുവടക്കേതിൽ അശ്വിൻ വിനോദ്(26), വെള്ളൂത്തുരുത്തി തെക്കേക്കുറ്റ് അർജുൻ ടി ബിജു(25), വെള്ളൂത്തുരുത്തി പള്ളിക്കുന്നേൽ രാജീഷ്(26) എന്നിവരാണ് പിടിയിലയത്. കല്ലറയിൽ പരിശോധനക്കിടെ അശ്വിൻ പൊന്നപ്പൻ എന്നയാൾ ഓടി രക്ഷപ്പെട്ടു. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടോണി ജോസ്, ആർ ദർശക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.









0 comments