ഇ ടി കുര്യാക്കോസ് ഇട്ടിയേടത്ത് കോർ എപ്പിസ്കോപ്പയ്‌ക്ക് വിടയേകി

ഇ ടി കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ കബറടക്ക ശുശ്രൂഷകൾ മണർകാട് കത്തീഡ്രൽ പള്ളിയിൽ നടക്കുന്നു
മണർകാട്
ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയും യാക്കോബായ സഭയിലെ മുതിർന്ന വൈദികനുമായ ഇ ടി കുര്യാക്കോസ് ഇട്ടിയേടത്ത് കോർ എപ്പിസ്കോപ്പയുടെ കബറടക്കം നടത്തി. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ മുഖ്യകാർമികനായി. ഞായറാഴ്ച ഭവനത്തിൽ ആരംഭിച്ച ശുശ്രൂഷകൾക്ക് ശേഷം വിലാപയാത്ര കണിയാംകുന്ന് കുരിശുപള്ളിവഴി മണർകാട് പള്ളിയിലെത്തിച്ചു. തുടർന്ന് കത്തീഡ്രലിൽ നടന്ന അനുസ്മരണ യോഗത്തിനും വിടവാങ്ങൽ ശുശ്രൂഷകൾക്കും ശേഷം കരോട്ടെ പള്ളിയിൽ കബറടക്കം നടത്തി. മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻമന്ത്രി വി എൻ വാസവൻ, കെ അനിൽകുമാർ, റെജി സഖറിയ, ജെയ്ക് സി തോമസ്, മന്ത്രിമാരായ സണ്ണി ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.










0 comments