ad
Deshabhimani

കാരിത്താസിൽ കരൾ മാറ്റിവയ്‌ക്കൽ 
ശസ്ത്രക്രിയ വിജയകരം

kaarithaas

കരൾമാറ്റ ശസ്‌ത്രക്രിയയ്‌ക്കുശേഷം എം എസ് പ്രമോദ്‌, ഭാര്യ സിജിമോൾക്കും ആശുപത്രി അധികൃതർക്കുമൊപ്പം

വെബ് ഡെസ്ക്

Published on Dec 07, 2025, 01:25 AM | 1 min read

കോട്ടയം
പതിനാറ് മാസമായി കരൾരോഗവുമായി പോരാടിയ പ്രമോദിന് പുതുജീവൻ. കാരിത്താസ്‌ ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയയിൽ അയർക്കുന്നം സ്വദേശിയായ എം എസ് പ്രമോദിന്‌(54) ഭാര്യ സിജിമോളാണ്‌(49) കരൾ ദാനം ചെയ്തത്. ശസ്ത്രക്രിയ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ലിവർ ട്രാൻസ്‌പ്ലാന്റ് സൗകര്യങ്ങളോടെയാണ്‌ നടത്തിയതെന്ന് ആശുപത്രി ഡയറക്ടർ ആൻഡ് സിഇഒ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. ​ഡോ. ദീപക് ജോർജ് ടി, ഡോ. ജോർജ് മാത്യു സെബാസ്റ്റ്യൻ, ഡോ. ജിത്തിൻ തുലസി ചന്ദ്, ഡോ. ഛോട്ടായി തുളസി ജയകർ, ഡോ. ടോം കുര്യൻ, ഡോ. ജിനോ തോമസ്, ഡോ. സദാശിവൻ എം, ഡോ. ബുൾബുൾ സൂസൻ ജേക്കബ്, ഡോ. ജേക്കബ് ജോർജ് പുലിനിൽക്കുന്നത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home