ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്‌റ്റിൽ

എ ജെ ജോസഫ്
കുറവിലങ്ങാട്
കോഴ സയൻസ് സിറ്റിയിൽ കംപ്യൂട്ടർ വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷത്തിലധികം രൂപ തട്ടിയയാൾ പിടിയിൽ. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ എ ജെ ജോസഫിനെ(62) ആണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയത്. പിന്നീട് തട്ടിപ്പ് മനസ്സിലായ യുവാവ് പരാതി നൽകുകയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. വീട്ടിലെത്തിയ വിവരം ലഭിച്ച പൊലീസ് ഇയാളെ പിടികൂടുക ആയിരുന്നു. കുറവിലങ്ങാട്, പാലാ തുടങ്ങിയ പല സ്ഥലങ്ങളിൽ മജാലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.









0 comments