സ്വാതന്ത്ര്യദിനമാഘോഷിച്ചു

കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരേഡ്. ഫോട്ടോ : കെ എസ് ആനന്ദ്
കോട്ടയം
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തി. ദേശീയഗാനം ആലപിച്ചു. രാജ്യത്തിന്റെ ഐക്യവും മതനിരപേക്ഷതയും സംരക്ഷിക്കുമെന്ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ദേശീയപതാക ഉയർത്തി. പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി മോൻസ് ജോസഫ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കലക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു, നഗരസഭാധ്യക്ഷൻ എം പി സന്തോഷ് കുമാർ, നഗരസഭാംഗം ജോഫി മരിയ ജോൺ, എഡിഎം സോളി ആന്റണി, കോട്ടയം ആര്‍ഡിഒ നിജു കുര്യന്‍, തഹസില്‍ദാര്‍ സിറില്‍ സഞ്ജു ജോര്‍ജ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. 25 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. ജില്ലാ പൊലീസ് ആസ്ഥാനത്തെ റിസർവ് ഇൻസ്‌പെക്ടർ ഡി ജയകുമാർ പരേഡ് കമാൻഡറായിരുന്നു. പരേഡിൽ മികച്ച പ്രകടനം കാഴ്‌ചവച്ച പ്ലറ്റൂണുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പൊലീസ് മെഡലിന് 13 പേർ അർഹരായി ടിപ്‌സൽ തോമസ് (മുൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി), എസ് സത്യൻ (സബ് ഇൻസ്‌പെക്‌ടർ, കോട്ടയം വെസ്‌റ്റ്), വി എൻ സുരേഷ് കുമാർ (എസ്‌ഐ, സൈബർ ക്രൈം, കോട്ടയം), ഷിജോ വിജയൻ (എഎസ്‌ഐ, ജില്ലാ ആസ്ഥാനം), പി എസ് അനൂപ് (എഎസ്‌ഐ കോട്ടയം ഇൗസ്‌റ്റ്), പി എസ് രജനീഷ് (ഡിസിആർബി, കോട്ടയം), കെ ആർ അജയകുമാർ (എഎസ്‌ഐ, സ്‌പെഷ്യൽ ബ്രാഞ്ച് ഏറ്റുമാനൂർ), പി എസ് നിസ (എസ്‌ഐ, പാലാ), എസ് മനോജ് കുമാർ (എഎസ്‌ഐ ജില്ലാ ആസ്ഥാനം), എ എസ് ശ്രീജിത്ത് (സീനിയർ സിവിൽ പൊലീസ് ഓഫീസർ, ലീഗൽ സെൽ), ശ്രീരാജ് ജി നായർ (സിവിൽ പൊലീസ് ഓഫീസർ, എരുമേലി), എസ് അരുൺ (സിവിൽ പൊലീസ് ഓഫീസർ, ജില്ലാ ആസ്ഥാനം), കെ രഞ്‌ജിത്ത് (സബ് ഇൻസ്‌പെക്‌ടർ, ടെലികമ്യൂണിക്കേഷൻ) എന്നിവരാണ് ബഹുമതിക്ക് അർഹരായത്. അഗ്നിശമന സേനാ മെഡൽ കോട്ടയം ജില്ലാ ഫയർ ഓഫീസർ വൈക്കം തലയാഴം സ്വദേശി റെനി ലൂക്കോസിന് ലഭിച്ചു










0 comments