ad
Deshabhimani

പ്രതീക്ഷയോടെ 
കുട്ടികൾ

hirsecondari
വെബ് ഡെസ്ക്

Published on May 26, 2026, 02:34 AM | 1 min read

കോട്ടയം ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ ജില്ലയിലെ അധ്യാപകരും വിദ്യാർഥികളും. 20,470 വിദ്യാർഥികളാണ്‌ ഇത്തവണ രണ്ടാംവർഷ പരീക്ഷ എഴുതി ഫലത്തിന്‌ കാത്തിരിക്കുന്നത്. റെഗുലർ വിഭാഗത്തിൽ 18,049 വിദ്യാർഥികളും ഓപ്പൺ വിഭാഗത്തിൽ 263 വിദ്യാർഥികളും ടെക്‌നിക്കൽ വിഭാഗത്തിൽ 106 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 79.39 ശതമാനമായിരുന്നു ജില്ലയുടെ വിജയം. ഇത്തവണ ഇ‍ൗ വിജയത്തെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും അധ്യാപകരും. 2024ൽ 78.53 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ തവണ 14,838 പേരാണ്‌ ഉപരി പഠനത്തിന്‌ യോഗ്യത നേടിയത്‌. 1,899 വിദ്യാർഥികൾക്ക്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസും ലഭിച്ചു. മൂന്ന്‌ വിദ്യാർഥിനികൾ മുഴുവൻ മാർക്കും കരസ്ഥമാക്കി. നാലു സ്‌കൂളുകളാണ്‌ നൂറുശതമാനം വിജയംനേടിയത്‌. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ജില്ലയ്‌ക്ക്‌ 69.82 ശതമാനമായിരുന്നു വിജയം. 1,173 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 53.66 ശതമാനവും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 63.2 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന്‌ യോഗ്യത നേടി. ടെക്നിക്കൽ സ്‌കൂളിൽ 66 പേരും ഓപ്പൺ സ്കൂ‌ൾ വിഭാഗത്തിൽ 146 പേരും ഉപരിപഠനത്തിന് അർഹരായി. മൂന്നു വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പകൽ മൂന്നിനാണ്‌ ഫലം പ്രഖ്യാപനം. വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമാകും. ഫലത്തിന്‌: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home