ad
Deshabhimani

ഇടം നേടിയത്‌ 10,399പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 23, 2026, 01:28 AM | 1 min read

കോട്ടയം ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ പ്രവേശനം നേടിയത്‌ 10,399 വിദ്യാർഥികൾ. ഭിന്നശേഷിക്കാർക്കായി അനുവദിച്ച സീറ്റുൾപ്പെടെ 13,730 സീറ്റിലേക്കുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ചവർക്ക് ചൊവ്വ വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം. ആദ്യ അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ 1,018 പേർ ഉയർന്ന ഓപ്ഷനുകളിലേക്ക് മാറി. 3331 സീറ്റുകളിൽ ഒഴിവുണ്ട്‌. ജില്ലയിൽ ആകെ 19,706 അപേക്ഷകരാണുള്ളത്‌. ഇതിൽ 2,641 പേർ ഇതര ജില്ലക്കാരാണ്. സ്പോർട്സ് ക്വോട്ടയിലേക്കുള്ള ഒന്നാം അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. 188 പേരാണ്‌ ആദ്യഘട്ടത്തിൽ ഇടംനേടിയത്‌. ആകെ 424 സീറ്റുകളാണുള്ളത്‌. 236 സീറ്റുകളിൽ ഒഴിവുണ്ട്‌. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ്‌ ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷൻ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് അപേക്ഷിച്ച ഒരോ സ്കൂ‌ളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരം പരിശോധിക്കാം. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഉൾപ്പെടെ 24, 214 പ്ലസ് വൺ സീറ്റാണുള്ളത്. വെബ്‌സൈറ്റ്‌: https:/www.hscap.kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home