ad
Deshabhimani

ഹയർ സെക്കൻഡറി പരീക്ഷാ ഫലം

ജില്ലയിൽ വിജയം 81.68 ശതമാനം

hir secondari,

പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കോട്ടയം സെന്റ്‌ ആൻസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ അൽവീന, ഷെമീറമോൾ, തീർത്ഥ എന്നിവർ സ്കൂളിൽ എത്തി സന്തോഷം പങ്കിടുന്നു

വെബ് ഡെസ്ക്

Published on May 27, 2026, 03:38 AM | 1 min read

കോട്ടയം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയ്‌ക്ക്‌ മികച്ച നേട്ടം. ഹയർസെക്കൻഡറിയിൽ 81.68 ശതമാനവും വിഎച്ച്എസ്ഇയിൽ 75.15 ശതമാനവുമാണ് ജില്ലയുടെ വിജയം. കഴിഞ്ഞ വർഷം ഹയർസെക്കൻഡറിയിൽ 79.39 ശതമാനമായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ മികച്ച വിജയമാണ്‌ ഇത്തവണ ജില്ല സ്വന്തമാക്കിയത്‌. ആകെ പരീക്ഷയെഴുതിയ 18,049 വിദ്യാർഥികളിൽ 14,743 പേർ ഉന്നതപഠനത്തിന്‌ യോഗ്യത നേടി. 2002 കുട്ടികൾക്കാണ്‌ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌. കാഞ്ഞിരപ്പള്ളി എകെജെഎംഇഎം എച്ച്‌എസ്‌എസ്‌, മാന്നാനം കെഇഇഎം എച്ച്‌എസ്‌എസ്‌, പാലാ വിൻസന്റ്‌ ഡി പോൾ എച്ച്എസ്എസ്, കുറവിലങ്ങാട് ഡി പോൾ നസ്രത്ത് ഹിൽ എച്ച്എസ്എസ്, തലയോലപ്പറമ്പ് നീർപ്പാറ ഡിഇഎഎഫ് എച്ച്എസ്എസ്, വിളക്കുമാടം സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസ്‌ തുടങ്ങിയ ആറ്‌ സ്‌കൂളുകൾ നൂറുശതമാനം വിജയംനേടി. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 1,614 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 1,213 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 68.81 ശതമാനവും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 55.89 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന്‌ അർഹരായി. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 106പേർ പരിക്ഷ എഴുതിയപ്പോൾ 74 പേർ ഉപരിപഠനത്തിന് അർഹരായി. ഒരാൾ മുഴുവൻ വിഷയങ്ങൾക്ക്‌ എ പ്ലസ്‌ നേടി. 263 കുട്ടികൾ പരീക്ഷ എഴുതിയ ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 147 പേർ വിജയിച്ചു. ആറ്‌ വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home