ad
Deshabhimani

കനത്ത ചൂട്‌ തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 26, 2026, 12:27 AM | 1 min read

കോട്ടയം

ജില്ലയിൽ കനത്ത ചൂട്‌ തുടരുന്നു. പകൽ പൊള്ളുന്ന ചൂട്‌ നിലനിൽക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ ഭരണകേന്ദ്രം മുന്നറിയിപ്പ്‌ നൽകി. ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ്‌ വരെ ചൂട്‌ ഉയരാൻ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. ഉഷ്ണവും ഈർപ്പവുംകൂടിയ കാലാവസ്ഥ ഇ‍ൗ മാസം അവസാനംവരെ തുടരുമെന്നാണ് പ്രവചനം. പകൽ 11 മുതൽ മൂന്നുവരെ ചൂട് ഏറ്റവും ശക്തമായതിനാൽ ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്‌ധർ നിർദേശിക്കുന്നു. നിർമാണമേഖലയിൽ ജോലിചെയ്യുന്നവർ, ചുമടെടുക്കുന്നവർ, മത്സ്യത്തൊഴിലാളികൾ, ഓൺലൈൻ ഡെലിവറിക്കാർ, ലോട്ടറി വിൽപനക്കാർ, റോഡിൽ ട്രാഫിക്‌ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. പരമാവധി വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണത്തിന്‌ സാധ്യത കൂടുതലാണ്‌. അൾട്രാവയലറ്റ്‌ വികിരണത്തിന്റെ അളവ്‌ ഉയർന്നതിനാൽ നേരിട്ട്‌ കൂടുതൽ സമയം വെയിലേൽക്കുന്നത്‌ ഒഴിവാക്കണം. അൾട്രാവയലറ്റ് വികിരണത്തോത് (യുവി) എട്ടിൽ തുടരുകയാണ്‌. യുവി ഇൻഡക്സ് എട്ടുമുതൽ 10 വരെയുള്ള ചങ്ങനാശേരി ഓറഞ്ച്‌ മുന്നറിയിപ്പിന്റെ പരിധിയിലാണ്‌. കഴിഞ്ഞ ആറ്‌ ദിവസമായി യുവി ഇൻഡക്സ് എട്ടിൽ തുടരുകയാണ്‌. മലമ്പ്രദേശങ്ങൾ, ഉഷ്ണ മേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ യുവി സൂചിക ഉയർന്നതായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home