Deshabhimani

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌

മൂന്നിടത്തും വിജയമുറപ്പിച്ച്‌ എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2026, 02:56 AM | 1 min read

കോട്ടയം ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലേക്കും രണ്ട്‌ പഞ്ചായത്ത്‌ വാർഡുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്‌. ജില്ലാ പഞ്ചായത്ത്‌ തൃക്കൊടിത്താനം ഡിവിഷൻ, മീനടം ഒന്നാം വാർഡ്‌(ചീരംകുളം), പാന്പാടി പത്താം വാർഡ്‌(കുന്പന്താനം) എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌. മൂന്നിടത്തും വിജയമുറപ്പിച്ചാണ്‌ എൽഡിഎഫ്‌ പ്രചാരണം. ജില്ലാ പഞ്ചായത്തംഗമായിരുന്ന വിനു ജോബ്‌(കേരള കോൺഗ്രസ്‌ ജോസഫ്‌), ചങ്ങനാശേരി എംഎൽഎ ആയതിനെ തുടർന്നാണ്‌ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ്‌. സിപിഐ എമ്മിലെ മഞ്‌ജു സുജിത്താണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. കേരള കോൺഗ്രസിലെ വിജയ്‌ ജോസ്‌ മാരോട്ട്‌(യുഡിഎഫ്‌), എൻഡിഎയിലെ എ മനോജ്‌(എൻഡിഎ) എന്നിവരാണ്‌ മറ്റുസ്ഥാനാർഥികൾ. ആകെ 64,075 വോട്ടർമാരുണ്ട്‌. 47 വാർഡുകളിലായി 77 ബൂത്തുകളുണ്ട്‌. തൃക്കൊടിത്താനം(22), പായിപ്പാട്‌(17), മാടപ്പള്ളി(6), വാഴപ്പള്ളി(2) വാർഡുകളാണ്‌ ഡിവിഷൻ പരിധി. രാഷ്‌ട്രീയ, ജനകീയ, വികസന വിഷയങ്ങളുയർത്തിയാണ്‌ എൽഡിഎഫ്‌ പ്രചാരണം നടത്തിയത്‌. യുഡിഎഫ്‌ സർക്കാരിന്റെ ജനവിരുദ്ധ നടപടികളും രാഷ്ട്രീയ നെറികേടും ചർച്ചയായി. മഞ്‌ജു സുജിത്ത്‌ നേരത്തെ ഡിവിഷൻ പ്രതിനിധിയായിരുന്നപ്പോൾ നടപ്പാക്കിയ വികസന പദ്ധതികളും ഉയർത്തികാട്ടി. പാന്പാടി കുന്പന്താനത്ത്‌ കോൺഗ്രസിലെ ബാബു മാത്യു ഡാണാവുങ്കലും മീനടം ചീരംകുളത്ത്‌ കോൺഗ്രസിലെ പ്രസാദ്‌ നാരായണനും മരിച്ചതിനെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. കുമ്പന്താനത്ത്‌ സിപിഐ എമ്മിലെ സണ്ണി വർഗീസ്‌, ഡെയ്‌സി ബാബു ഡാണാവുങ്കൽ(കോൺഗ്രസ്‌), ടിന്റു മനോജ്‌(ബിജെപി) എന്നിവരാണ്‌ സ്ഥാനാർഥികൾ. ചീരംകുളത്ത്‌ സിപിഐ എമ്മിലെ ചന്ദ്രു നാരായണൻ, പ്രീത പ്രസാദ്‌(കോൺഗ്രസ്‌), എം ഗ‍ൗരീശങ്കർ(ബിജെപി) എന്നിവർ മത്സരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home