ഗാന്ധിജിയെ ഓർക്കാം കേരളത്തെ കാക്കാം
ബഹുജനമിരന്പി വർഗീയതയ്ക്കെതിരെ

കോട്ടയം
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ "ഗാന്ധിജിയെ ഓർക്കാം കേരളത്തെ കാക്കാം' എന്ന മുദ്രാവാക്യവുമായി വർഗീയതയ്‌ക്കെതിരെ നടന്ന ബഹുജനസംഗമം ആവേശമായി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ എന്നിവർ ചേർന്നുള്ള പരിപാടിയിൽ നൂറു കണക്കിനാളുകൾ അണിനിരന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സ്‌ത്രീകളും യുവാക്കളും വിദ്യാർഥികളും പങ്കെടുത്തു. കോട്ടയം തിരുനക്കര പഴയ ബസ് സ്‌റ്റാൻഡ് മൈതാനത്ത് നടന്ന സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനംചെയ്‌തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി -ഷീജ അനിൽ അധ്യക്ഷയായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി -ബി ആഷിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബിന്ദു, ജില്ലാ പ്രസിഡന്റ് അനിത സാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൃഷ്ണ കുമാരി രാജശേഖരൻ, തങ്കമ്മ ജോർജ്കുട്ടി, ഡിവൈഎഫ് ജില്ലാ പ്രസിഡന്റ് -മഹേഷ് ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം -അർച്ചന സദാശിവൻ, ജില്ലാ പ്രസിഡന്റ് -വൈഷ്‌ണവി ഷാജി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം -കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു.










0 comments