ad
Deshabhimani

എഫ്എസ്ഇടിഒ കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തി

fsito

എഫ്എസ്ഇടിഒ നടത്തിയ കലക്ടറേറ്റ് മാർച്ച്

വെബ് ഡെസ്ക്

Published on Apr 18, 2026, 02:24 AM | 1 min read

കോട്ടയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ എഫ്എസ്ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും കലക്‌ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കുക, വോട്ടർപ്പട്ടിക പരിഷ്കരണത്തിനായി പ്രവർത്തിച്ച ബിഎൽഒമാരുടെ വർധിപ്പിച്ച വേതനം അനുവദിക്കുക, പോളിങ്‌ ഡ്യൂട്ടി ചെയ്ത ബിഎൽഒമാർക്ക് വേതനം നൽകുക, ബിഎൽഒമാർക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ചും ധർണയും. ജില്ലയിലുൾപ്പെടെ നിരവധി ജീവനക്കാർക്ക്‌ വോട്ട്‌ ചെയ്യാനുള്ള അവസരം നഷ്‌ടമായിരുന്നു. ജീവനക്കാർ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ്‌ നിരവധിപേർക്ക്‌ അവസാന നമിഷം വോട്ട്‌ ചെയ്യാൻ അവസരമൊരുങ്ങിയത്‌. തെരഞ്ഞെടുപ്പ്‌ ദിവസവും തപാൽ ബാലറ്റ്‌ എത്താത്തവർക്കാണ്‌ വോട്ടവകാശം നഷ്‌ടമായത്‌. കോട്ടയം കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രകടനവും പ്രതിഷേധ യോഗവും കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്‌ഘാടനം ചെയ്‌തു. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ഷാജിമോൻ ജോർജ്, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ ടി രാജേഷ്, ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home