വെച്ചൂരിൽ അർജന്റീന തരംഗം

വെച്ചൂരിലെ അർജന്റീന ആരാധകർ

സ്വന്തം ലേഖകൻ
Published on Jun 17, 2026, 12:27 AM | 1 min read
വൈക്കം
ഫിഫ ലോകകപ്പ് ഫുട്‌ബോൾ ആവേശം പടരുന്നതിനിടെ, വൈക്കം വെച്ചൂരിൽ അർജന്റീന ടീമിന്റെ ആരാധകർ 100 അടി നീളമുള്ള കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ചു. അർജന്റീനയുടെ വിജയം കാത്തിരിക്കുന്ന വെച്ചൂരിലെ ആരാധകർക്ക് ഇനി ആവേശത്തിന്റെ ദിനങ്ങളാണ്. കപ്പുമായിട്ടാകും അമേരിക്കയിൽനിന്ന് നീലപ്പട മടങ്ങുകയെന്ന് ഇവർ പറയുന്നു. അർജന്റീനയോടും ലയണൽ മെസ്സിയോടുമുള്ള സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാനാണ് ആരാധകർ വമ്പൻ ഫ്ലെക്സ് ഒരുക്കിയത്. നിരവധി ഫുട്ബോൾ പ്രേമികൾ ഇവിടെ സെൽഫിയെടുക്കാൻ വരുന്നുണ്ട്.










0 comments