ad
Deshabhimani

സർഗ സൃഷ്‌ടിയാൽ സമ്പന്നം സ്വാഗതഗാനം

enjio uniyan

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതഗാനം ആലപിക്കുന്നു

വെബ് ഡെസ്ക്

Published on Jun 13, 2026, 12:59 AM | 1 min read

കോട്ടയം കേരള എൻജിഒ യൂണിയൻ 63ാം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സ്വാഗത ഗാനം ജീവനക്കാരുടെ സർഗഷ്ടിയാൽ സമ്പന്നമായി. എൻജിഒ യൂണിയൻ ആർപ്പൂക്കര -ഏറ്റുമാനൂർ ഏരിയ സെക്രട്ടറിയും കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരനുമായ എ ബി രാജേഷ് എഴുതിയ വരികൾക്ക് എൻജിഒ യൂണിയൻ ടൗൺ ഏരിയ കമ്മിറ്റി അംഗവും കോട്ടയം ഡിഡിഇ ഓഫീസ് ജീവനക്കാരനുമായ ജിനേഷ് ജോൺ സംഗീതം നൽകി. മനേഷ് ജോൺ(പള്ളം ബ്ലോക്ക് പഞ്ചായത്ത്), ശ്രീരാഗ് എസ് സുരേഷ്(ഡിഇഒ കോട്ടയം), എൻ ജി ബ്ലെസ്സൻ(ജില്ലാ പഞ്ചായത്ത് കോട്ടയം), കെ എസ് ശ്രീജുമോൻ(ഐടിഐ മധുരവേലി), അനൂപ് കുമാർ(എആർഒ പാല), ദീപു ദാസ്(പിഎച്ച്സി കല്ലറ), ഇ വി ലെനിൻ(വെറ്റിനറി ഡിസ്പെൻസറി കടുത്തുരുത്തി), എം രാജശ്രീ(ഹോമിയോ മെഡിക്കൽ കോളേജ് കുറിച്ചി), വി വി ബീന(മെഡിക്കൽ കോളേജ് കോട്ടയം), കെ എം മഞ്ജുഷ(മെഡിക്കൽ കോളേജ് കോട്ടയം), പി എസ് ശ്രീപ്രിയ(ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ കോട്ടയം), വി ജയലക്ഷ്മി(മെഡിക്കൽ കോളേജ് കോട്ടയം), ടി ജയശ്രീ(മെഡിക്കൽ കോളേജ് കോട്ടയം), പി ജി സിന്ധുമോൾ(മെഡിക്കൽ കോളേജ് കോട്ടയം), ടി എസ് ജയറാണി(ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി) എന്നിവരാണ് ഗാനം ആലപിച്ചത്. നോയ്‌ഡ സമരസഹായ ഫണ്ട് കൈമാറി കോട്ടയം വേതന വർധനക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനുമായി നോയ്‌ഡയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന്‌ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നോയ്‌ഡ സഹായഫണ്ടായി അഞ്ച് ലക്ഷം രൂപ സമ്മേളന വേദിയിൽ സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥിന് യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home