എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം
ആവേശമായി വിളംബര ജാഥ

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സിവിൽ സ്റ്റേഷനിൽ നിന്നും തിരുനക്കരയിലേക്ക് നടത്തിയ വിളംബര ജാഥ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു
കോട്ടയം എൻജിഒ യൂണിയൻ 63 –ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥ നടന്നു. കോട്ടയം സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച ജാഥയിൽ നൂറുകണക്കിന് ജീവനക്കാർ അണിനിരന്നു. വാദ്യമേളത്തിന്റെ അകമ്പടിയോടെ വർണശബളവുമായിരുന്ന ജാഥ തിരുനക്കരയിൽ സമാപിച്ചു. ബസ് സ്‌റ്റാൻഡ് മൈതാനത്ത് ചേർന്ന പൊതുയോഗം സ്വാഗതസംഘം ചെയർമാൻ വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സക്കറിയ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്ത് കുമാർ, ജനറൽ സെക്രട്ടറി എം വി ശശിധരൻ, സ്വാഗതസംഘം ജനറൽ കൺവീനർ സീമ എസ് നായർ, മുൻ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി, കെജിഒഎ മുൻ സംസ്ഥാന പ്രസിഡന്റ് എസ് ആർ മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രചാരണ സബ് കമ്മിറ്റി കൺവീനർ എം ജി ജയ്‌മോൻ സ്വാഗതവും യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ നന്ദിയും പറഞ്ഞു.










0 comments