ad
Deshabhimani

തെരഞ്ഞെടുപ്പ്‌

ഡ്യൂട്ടി തപാല്‍ വോട്ടിന് 26ന് മുന്പ്‌ അപേക്ഷിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 24, 2026, 02:06 AM | 1 min read

കോട്ടയം

തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടിനുള്ള ഫോറം -12 അപേക്ഷ ഓര്‍ഡര്‍ സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് 26ന്‌ മുന്പ്‌ പൂരിപ്പിച്ചു നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു. 24 മുതല്‍ 26വരെ ഒന്പത് നിയോജകമണ്ഡലങ്ങളിലായി പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിലോ അതത് വില്ലേജ് ഓഫീസുകളിലോ കലക്ടറേറ്റിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എഡിസി(എല്‍എസ്‌ജിഡി) ഓഫീസിലോ രാവിലെ 10മുതല്‍ വൈകിട്ട് അഞ്ചുവരെ അപേക്ഷ നല്‍കാം. ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കേണ്ടാത്തവരും 26നു മുന്പുതന്നെ അപേക്ഷ നല്‍കണം. ​മണ്ഡലങ്ങളും 
പരിശീലന കേന്ദ്രങ്ങളും പാലാ-– കാര്‍മല്‍ സ്‌കൂള്‍ പാലാ, കടുത്തുരുത്തി–- സെന്റ് വിന്‍സന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലാ, വൈക്കം –- സത്യഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈക്കം, ഏറ്റുമാനൂര്‍– -കെഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാന്നാനം, കോട്ടയം–- സിഎംഎസ് കോളേജ്, പുതുപ്പള്ളി–- ബസേലിയസ് കോളേജ് കോട്ടയം, ചങ്ങനാശേരി-– സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫാത്തിമാപുരം, കാഞ്ഞിരപ്പള്ളി–- സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍–- സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home