ad
Deshabhimani

പ്രിയപ്പെട്ടവരെ 
കണ്ടപ്പോൾ

പ്രചാരണത്തിനായി

പി പ്രദീപ്

വെബ് ഡെസ്ക്

Published on Apr 12, 2026, 01:06 AM | 1 min read

പ്രചാരണത്തിനായി വിവിധ സ്ഥലങ്ങളിൽ പോയപ്പോൾ കുട്ടികാലത്ത്‌ എന്നെ എടുത്തുകൊണ്ട്‌ നടന്നു കുറെ ആളുകളെ കാണാൻ പറ്റി. ‘നീ ഞങ്ങളുടെ കുട്ടിയല്ലേ. നിനക്ക്‌ ഓർമയില്ലായിരിക്കും അന്ന്‌ കുഞ്ഞായിരുന്നില്ലേയെന്നെല്ലാം പറഞ്ഞുള്ള അവരുടെ സ്‌നേഹം മറക്കാൻ കഴിയാത്തതാണ്‌. താമസംമാറി പോയവർ, വിവാഹം കഴിഞ്ഞുപോയവർ‍, പഴയ സുഹൃത്തുക്കൾ തുടങ്ങിയവരെ വീണ്ടും കണ്ടു. നിരവധി ആളുകളെ കാണാനും അവരുടെ ജീവിത സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കാനുമായി. വീടുകളിൽ കിടപ്പുരോഗികളുടെ എണ്ണം ഗണ്യമായിട്ടുണ്ടെന്നത്‌ അറിയാൻ കഴിഞ്ഞു. അവരെയെല്ലാം പരിഗണിച്ചുള്ള പ്രവർത്തനം ഇനിയും തുടരണമെന്നാണ്‌ ആഗ്രഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home