കിട്ടിയത് പുഴയോളം സ്നേഹം

അഡ്വ. കെ അനിൽകുമാർ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചുങ്കം മള്ളൂശേരിയിൽ പോയപ്പോൾ എന്നെ പഠിപ്പിച്ചിരുന്ന സി സി കുര്യൻ സാറിനെ വീട്ടിൽ പോയി കണ്ടിരുന്നു. എന്നെ കണ്ടപ്പോൾ അദ്ദേഹം എനിക്കൊപ്പമുള്ളവരോട് പറഞ്ഞത് ആറ് വർഷമായി ഇവിടെ വെള്ളം കയറാത്തത് അനിലും കൂട്ടരും പുഴയുടെ പിന്നാലെ നടന്നതുകൊണ്ടാണെന്നാണ്. നദീപുനർസംയോജന പദ്ധതികൊണ്ട് ഗുണം ലഭിച്ച നിരവധി മനുഷ്യരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേരിട്ട് കാണാൻ കഴിഞ്ഞു. നമ്മുടെ പ്രയത്‌നംകൊണ്ട് നിരവധി പേർക്ക് ഗുണമുണ്ടാകുന്നു, നാടിന് മാറ്റമുണ്ടാകുന്നു എന്നറിയാനായതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.










0 comments