ad
Deshabhimani

ആവേശമായി ‘യങ് ഇന്ത്യ’ ​​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2026, 01:26 AM | 2 min read

പാലാ

ഡിവൈഎഫ്ഐ നേതൃത്വത്തിൽ മുത്തോലിയിൽ ‘യങ് ഇന്ത്യ’ യുവജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയന്നൂർ ജങ്ഷനിൽനിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. മുത്തോലിക്കവലയിൽ ചേർന്ന പൊതുസമ്മേളനം മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആതിര സാബു അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ ആർ വിഷ്ണു, രഞ്ജിത്ത് സന്തോഷ്, കെ എസ് പ്രദീപ്കുമാർ, എസ് അഭിറാം എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ​അയർക്കുന്നം അയർക്കുന്നം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യങ്ങ് ഇന്ത്യ യുവജനസംഗമം എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് പി ആനന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ രഞ്ജിത്ത് ബിജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അജയ് മോഹൻ, ബ്ലോക്ക്‌ സെക്രട്ടറി സുധിൻ സതീശ്, ബ്ലോക്ക്‌ ട്രഷറർ ടോണി സണ്ണി, ബ്ലോക്ക്‌ ജോ സെക്രട്ടറിമാരായ അരുൺ ശങ്കർ, വി ആനന്ദ്, ആതിര, അപർണ എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി എരുമേലിയിൽ സംഘടിപ്പിച്ച യങ് ഇന്ത്യാ പരിപാടി കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ജെ ഷൈൻ ഉദ്‌ഘാടനംചെയ്തു. അനുപമ അധ്യക്ഷയായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ അർച്ചന സദാശിവൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാജേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അസ്‌ലം അയുബ് ഖാൻ എന്നിവർ സംസാരിച്ചു. പൊതുയോഗത്തിന് മുമ്പ് റാലിയും ഉണ്ടായിരുന്നു. ​​പൊന്‍കുന്നം ​ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാലിയിൽ നടന്ന യങ്ങ് ഇന്‍ഡ്യാ ക്യാമ്പയിന്‍ ഡിവൈഎഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റിയംഗം വിനു ബാബു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ് ദീപു അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ് നായർ, ഏരിയ കമ്മിറ്റി അംഗം എസ് ഷാജി, ലോക്കൽ സെക്രട്ടറി കെ സി സോണി, ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ഗൗതം ബാലചന്ദ്രൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം വൈഷ്ണവി ഷാജി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗംങ്ങളായ ഷാമില ഷാജി, ശ്രീകാന്ത് പി തങ്കച്ചൻ, ബ്ലാേക്ക് കമ്മിറ്റിയംഗങ്ങളായ ജെസ്റ്റിന്‍ റെജി, ബി അനിരുദ്ധ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home