ad
Deshabhimani

‘യങ്‌ ഇന്ത്യ’ യുവജന സംഗമത്തിൽ ആയിരങ്ങളെത്തി

ജ്വലിച്ചു സമര യൗവ്വനം

ഡിവൈഎഫ്‌ഐ

ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യങ് ഇന്ത്യ യുവജന സംഗമം അഡ്വ. ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 01:22 AM | 1 min read

കോട്ടയം

​സ്വാതന്ത്ര്യത്തിന്റെ വാർഷികത്തിൽ ഇന്ത്യയുടെ ഭാവിപ്രതീക്ഷകളുടെ ഉയർത്തെഴുന്നേൽപ്പ്‌ പ്രഖ്യാപിച്ച്‌ യുവജന പ്രവാഹം. ജില്ലയിലെ ഒന്പത്‌ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ‘യങ്‌ ഇന്ത്യ’ യുവജന സംഗമത്തിൽ ആയിരങ്ങളെത്തി. ഡൽഹിയിൽ മോദി സർക്കാരിനെ മുട്ടുകുത്തിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലയടിക്കുന്ന പുതുതലമുറയുടെ പ്രതിഷേധാഗ്നിയുടെ പ്രതിധ്വനിയായി സംഗമം. ജില്ല അടുത്തെങ്ങും കാണാത്ത യുവജന പടയണി. ഭരണകൂട വേട്ടയിൽ ഇനിയും ഭയന്ന്‌ നിസംഗരായി നിൽക്കാനില്ലെന്ന്‌ നെഞ്ചൂക്കോടെ അവർ വിളിച്ചു പറഞ്ഞു. യുവതികളുടെ വലിയ പങ്കാളിത്തമുണ്ടായി. സംഘപവിവാറിന് ഒത്താശ ചെയ്യുന്ന വി ഡി സതീശൻ സർക്കാരിന്റെ കള്ളക്കളികളും തുറന്നുകാട്ടി. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ ‘ഉണരണം ഇന്ത്യ പൊരുതണം യുവത' മുദ്രവാവാക്യമുയർത്തിയായിരുന്നു ‘യങ്‌ ഇന്ത്യ’. ചങ്ങനാശേരിയിൽ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം ഉദ്‌ഘാടനം ചെയ്‌തു. കാഞ്ഞിരപ്പള്ളിയിൽ കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം കെ ജെ ഷൈൻ, തലയോലപ്പറമ്പിൽ എ എം ആരീഫ്‌, കടുത്തുരുത്തിയിൽ എം എസ്‌ ശരത്‌, വാഴൂരിൽ വിനു ബാബു, പുതുപ്പള്ളിയിൽ ഫ്രാൻസിസ്‌ വി ആന്റണി, പാലായിൽ ബെന്നി ജോസഫ്‌, അയർക്കുന്നത്ത്‌ സജിത്‌ വി ആനന്ദ്‌, വൈക്കത്ത്‌ നടി ഗായത്രി വർഷ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home