ad
Deshabhimani

എന്നും ജനക്ഷേമത്തിലൂന്നി കറുകച്ചാൽ

Drinking water scheme

ബംഗ്ലാംകുന്ന് കുടിവെള്ള പദ്ധതിയുടെ ടാങ്ക്

വെബ് ഡെസ്ക്

Published on Jul 16, 2025, 01:32 AM | 1 min read

ടി എസ്‌ സുജേഷ്‌

കറുകച്ചാൽ

""ബംഗ്ലാംകുന്ന്‌, സൂചിപ്പുറം മേഖലകളിൽ സ്ഥലപരിമിതി മൂലം കിണർ കുഴിക്കാൻ പോലും പ്രയാസമാണ്‌. കുടിവെള്ള പദ്ധതി നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ വിപുലമാക്കിയതോടെ ഈ നാടിനാകെ ആശ്വാസമായി'’ –- 200ഓളം കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന ബംഗ്ലാകുന്ന് കുടിവെള്ള പദ്ധതിയുടെ ഉപഭോക്താവ് കെ ആർ രാജേഷ്‌ പറയുന്നു. കുടിവെള്ളമെന്ന നിരവധി കുടുംബങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കറുകച്ചാൽ പഞ്ചായത്തിലെ എൽഡിഎഫ്‌ ഭരണസമിതി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുന്നപ്പള്ളി, റൈട്ടംപറമ്പ്, ചമ്പക്കര, പ്ലാച്ചിക്കൽ –- മീനാക്ഷി –- ആലപ്പള്ളി എന്നീ കുടിവെള്ളപദ്ധതികളും വിജയകരമായി മുന്നോട്ടുപോകുന്നു. കൂടാതെ നെടുംകുന്നം, കങ്ങഴ, കറുകച്ചാൽ പഞ്ചായത്തുകൾ ജലജീവൻ മിഷനുമായി ചേർന്ന് പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കുന്നുണ്ട്‌. ഇതുകൂടി പൂർത്തീകരിക്കുന്നതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ജലക്ഷാമം പരിഹരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home