ദേശാഭിമാനി പ്രചാരണം തുടങ്ങി

സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ദേശാഭിമാനി പ്രചാരണം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനംചെയ്യുന്നു
ചങ്ങനാശേരി ദേശാഭിമാനി വാർഷികപ്രചാരണത്തിന് ചങ്ങനാശേരിയിൽ തുടക്കമായി. സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ ലോക്കലിലും വാർഷികവരിക്കാരെ ചേർക്കാൻ തീരുമാനിച്ചു. ഇതിനായി വർഗ ബഹുജന സംലടനകൾ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, അഭിഭാഷകർ, ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ മറ്റു സംഘടന ഭാരവാഹികളുടെയും വിപുലമായ യോഗം ചേർന്നു. വി ആർ ബി ഭവനിൽ ചേർന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനംചെയ്തു. ജില്ല കമ്മിറ്റിയംഗം ഡോ. പി കെ പത്മകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ഡി സുഗതൻ, ഏരിയ കമ്മിറ്റിയംഗം പി എ നിസാർ എന്നിവർ സംസാരിച്ചു.









0 comments