സ്‌കൂൾതല മത്സരം നാളെ

കോട്ടയം വിജ്ഞാനത്തിന്റെ പുതുലോകം തുറന്നുനൽകുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ ആദ്യഘട്ടമായ സ്‌കൂൾതല മത്സരങ്ങൾ ബുധനാഴ്ച നടക്കും. ജില്ലാതല ഉദ്‌ഘാടനം വൈക്കം വടക്കേനട ഗവ. എച്ച്‌എസ്‌എസിൽ നടക്കും. പകൽ ഒന്നിന് ഗായിക വൈക്കം വിജയലക്ഷ്‌മി ഉദ്‌ഘാടനംചെയ്യും. ഹാസ്യ കലാകാരൻ വൈക്കം ഭാസി മുഖ്യാതിഥിയാകും. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് പി കെ ഹരികുമാർ അധ്യക്ഷനാകും. ജില്ലയിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾ അക്ഷരമുറ്റം ക്വിസിൽ പങ്കെടുക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ഹയർ സെക്കൻഡറി വിഭാഗത്തിന് മാത്രമായി പ്രസംഗമത്സരം നടത്തും. സ്‌കൂൾതലത്തിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർഥിക്ക് ഉപജില്ലാതല പ്രസംഗമത്സരത്തിൽ പങ്കെടുക്കാം. പകൽ രണ്ടിന് മത്സരം ആരംഭിക്കും. ഉപജില്ലാതല മത്സരങ്ങൾ ഒക്‌ടോബർ 10നും ജില്ലാതല മത്സരം ഒക്‌ടോബർ 25നും നടക്കും. നവംബർ 15നാണ് സംസ്ഥാനതല മത്സരം.









0 comments