ad
Deshabhimani

%

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2026, 01:58 AM | 1 min read

കോട്ടയം വിദ്യാർഥികൾക്ക്‌ വിജ്ഞാനത്തിന്റെ പുതുലോകം തുറന്നുനൽകുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ ആദ്യഘട്ടമായ സ്‌കൂൾതല മത്സരങ്ങൾ ഒമ്പതിന്‌ നടക്കും. കുട്ടികളുടെ പ്രതിഭാവിലാസത്താൽ തിളങ്ങുന്ന ക്വിസ്‌ മത്സരത്തിന്റെ 15ാമത്‌ സീസണിനാണ്‌ ഇതോടെ തുടക്കമാകുന്നത്‌. ജില്ലയിലെ ലക്ഷക്കണക്കിന്‌ വിദ്യാർഥികൾ അക്ഷരമുറ്റം ക്വിസിൽ പങ്കെടുക്കും. പകൽ രണ്ടിന്‌ ആരംഭിക്കുന്ന മത്സരത്തിൽ 20 ചോദ്യങ്ങളാണുണ്ടാകുക. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ, ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ഹയർ സെക്കൻഡറി വിഭാഗത്തിന്‌ മാത്രമായി പ്രസംഗമത്സരം നടത്തും. സ്‌കൂൾതലത്തിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർഥിക്ക്‌ ഉപജില്ലാതല പ്രസംഗമത്സരത്തിൽ പങ്കെടുക്കാം. സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം വൈക്കത്ത്‌ നടക്കും. ഉപജില്ലാതല മത്സരങ്ങൾ ഒക്‌ടോബർ 10നും ജില്ലാതല മത്സരം ഒക്‌ടോബർ 25നും നടക്കും. സംസ്ഥാനതല മത്സരം നവംബർ 15നാണ്‌. പാഠപുസ്‌തകത്തിനപ്പുറമുള്ള അറിവിന്റെ ലോകം പരിചയപ്പെടുത്തുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌, മത്സരമെന്നതിനപ്പുറം ആഘോഷമാണ്‌. അക്ഷരമുറ്റത്തെ ആവേശത്തോടെ വരവേൽക്കുന്ന കുട്ടികൾ, മത്സരത്തിനുള്ള ഒരുക്കങ്ങൾ നേരത്തേ തുടങ്ങി. ദേശാഭിമാനി അക്ഷരമുറ്റം സപ്ലിമെന്റ്‌ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും പൊതുവിജ്ഞാനവുമാണ്‌ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. കുട്ടികളിൽ ശാസ്‌ത്രാവബോധവും വിജ്ഞാനദാഹവും വളർത്താനുതകുന്ന മത്സരത്തിന്‌ രക്ഷാകർത്താക്കളുടെയും അക്കാദമിക ലോകത്തിന്റെയും വലിയ പിന്തുണയാണ്‌ ഒരോ വർഷവും ലഭിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home