ad
Deshabhimani

ദേശാഭിമാനി പ്രചാരണത്തിൽ ആവേശത്തോടെ തൊഴിലാളികൾ

deshaabhimaani

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു) ചേർത്ത ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി 
എളമരം കരീമിന് ജില്ലാ സെക്രട്ടറി കെ ആർ അജയ് കൈമാറുന്നു

വെബ് ഡെസ്ക്

Published on Oct 12, 2025, 02:28 AM | 1 min read

കോട്ടയം

ദേശാഭിമാനി പ്രചാരണം രണ്ട്‌ ഘട്ടം പൂർത്തിയായി. കൂടുതൽ ജനങ്ങളിലേക്ക്‌ പത്രം എത്തിക്കാനുള്ള ക്യാമ്പയിനിൽ തൊഴിലാളികൾ ആവേശത്തോടെ മുമ്പിലുണ്ട്‌. എല്ലാ മേഖലയിലെയും തൊഴിലാളികൾ ഒരേ മനസോടെ പ്രചാരണരംഗത്തിറങ്ങി. തൊഴിലാളികളുടെ ശബ്ദം ഉയർത്തുള്ള ഏകപത്രമെന്ന നിലയിൽ അതവർ കടമയായി കാണുന്നു. അവർ ചേർത്ത പത്രങ്ങളുടെ വരിസംഖ്യ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഏറ്റുവാങ്ങി. സിപിഐ എമ്മിന്റെ ബ്രാഞ്ച്‌ മുതലുള്ള എല്ലാ അംഗങ്ങളും ആത്മാർഥമായ പ്രവർത്തനം നടത്തിയാണ്‌ പത്രത്തെ ഉയരങ്ങളിലെത്തിച്ചത്‌. വർഗബഹുജന സംഘടനാ പ്രവർത്തകരും സജീവമാണ്‌. മൂന്നാംഘട്ട പ്രചാരണത്തിന്റെ ഏറ്റുവാങ്ങൽ 18ന്‌ നടക്കും. പുരോഗമന ചിന്തകൾ നെഞ്ചേറ്റിയ ആർക്കും ഇന്ന്‌ സമൂഹയാഥാർഥ്യങ്ങളറിയാൻ ദേശാഭിമാനി കൂടിയേ തീരൂ. കോർപറേറ്റുകൾക്കു വേണ്ടി മാത്രം ശബ്ദിക്കുന്ന കുത്തക മാധ്യമങ്ങൾക്കിടയിൽ അധ്വാനിക്കുന്നവന്റെ അവകാശങ്ങൾ പറഞ്ഞാണ്‌ ദേശാഭിമാനി വ്യത്യസ്‌തമാകുന്നത്‌. പുതിയ കെട്ടിലും മട്ടിലും വാർത്താവിന്യാസത്തിലും നിങ്ങളുടെ മുന്നിലെത്തുന്ന പത്രം ഇന്ന്‌ മറയില്ലാതെ സത്യമറിയാനുള്ള ഏകമാർഗമെന്ന നിലയിൽ ഏറെ ജനകീയമാകുകയാണ്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home