ad
Deshabhimani

വത്തിക്കാനിൽനിന്ന് ദേവലോകത്തേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2025, 12:34 AM | 1 min read

കോട്ടയം

വത്തിക്കാനിൽനിന്ന് ക്രിസ്‌മസ് ആശംസയുമായി ഒരു സ്നേഹസമ്മാനം മലങ്കരസഭാധ്യക്ഷനെ തേടിയെത്തി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലേഖനം ചെയ്ത തുണിയിൽ തീർത്ത ചിത്രം വത്തിക്കാൻ പ്രതിനിധി ഫാ. ഹയാസിന്റ് ഡെസ്റ്റിവിലെ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു. 
ഇറ്റലിയിലാണ് ചിത്രം നിർമ്മിച്ചത്. മലങ്കര സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിൽ സഭയുടെ എക്യൂമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ്, ഫാ. ജിയോ ജോസഫ് എന്നിവർ ചേർന്ന് വത്തിക്കാൻ പ്രതിനിധിയെ സ്വീകരിച്ചു. ഫാ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബാവായുമായി ഇരുവരും കൂടിക്കാഴ്ച് നടത്തി. ലോകസമാധാനത്തിനായി പാപ്പാ നടത്തുന്ന ശ്രമങ്ങളെ ബാവാ പ്രശംസിച്ചു. മലങ്കരസഭയുടെ ഉപഹാരം വത്തിക്കാൻ പ്രതിനിധിക്ക് ബാവാ സമ്മാനിച്ചു. കത്തോലിക്കാ - ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള 33–ാം വേദശാസ്ത്ര സംവാദത്തിന്റെ ഭാ​ഗമായാണ് ഫാ. ഹയാസിന്റ് ഡെസ്റ്റിവിലെ എത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home