ad
Deshabhimani

താരകം താഴെ വന്നു

. crismas

ക്രിസ്‌മസ് വിപണി സജീവമായോടെ കോട്ടയം എസ്എച്ച് മൗണ്ടിൽ വിൽപ്പനക്ക് എത്തിച്ചിരിക്കുന്ന നക്ഷത്രങ്ങൾ

വെബ് ഡെസ്ക്

Published on Dec 13, 2025, 12:20 AM | 1 min read

കോട്ടയം

പള്ളികൾ, വീടുകൾ, അമ്പലങ്ങൾ... എങ്ങും വർണാഭമായ നക്ഷത്ര തിളക്കം. ക്രിസ്‌മസ്‌ രാവിലേക്ക്‌ ദിവസങ്ങൾ ശേഷിക്കെ നക്ഷത്ര വിപണിയും സജീവം. കടലാസ്‌ നക്ഷത്രങ്ങൾക്കൊപ്പം എൽഇഡി നക്ഷത്രവും നീയോൺ നക്ഷത്രവും എത്തിയതോടെ കച്ചവടം പൊടിപൊടിക്കുകയാണ്‌ ഇത്തവണ. ഏറ്റവും കൂടുതൽ ആരാധകരുള്ളത്‌ എൽഇഡി നക്ഷത്രങ്ങൾക്ക്‌ തന്നെ. നൂറുരൂപ മുതലാണ്‌ വില. എന്നാൽ, നിറങ്ങളും ഡിസൈനും കൂടുന്നതനുസരിച്ച്‌ വിലയും മുകളിലേക്കാണ്‌. വൈദ്യുതി ഉപയോഗ കുറവും പ്രകാശ തീവ്രതയുമാണ്‌ എൽഇഡി നക്ഷത്രങ്ങൾക്ക്‌ ഡിമാൻഡ്‌ കൂടാൻ കാരണമെന്ന്‌ വ്യാപാരികൾ പറയുന്നു. നീയോൺ നക്ഷത്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്‌. 550 രൂപ മുതലാണ്‌ വില. മിനുക്ക്‌ പേപ്പറുകൾ ഉപയോഗിച്ച് ഒരുക്കിയ മൾട്ടിലെയർ നക്ഷത്രങ്ങൾ മറ്റൊരു സവിശേഷതയാണ്‌. 300 – 500 രൂപവരെയാണ്‌ വില. കുഞ്ഞൻ നക്ഷത്രങ്ങൾ 10 രൂപ മുതലും ലഭിക്കുന്നു. എന്നാൽ, എത്ര ട്രെൻഡുകൾ വന്നാലും കടലാസ്‌ നക്ഷത്രങ്ങൾ ചോദിച്ചു വാങ്ങുന്നവർ ഉണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഇതിന്റെ വില 100 രൂപ മുതൽ ആരംഭിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home