ad
Deshabhimani

ഇന്റര്‍പോളി ക്രിക്കറ്റില്‍ 
കാസര്‍കോട് ചാമ്പ്യന്മാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 18, 2026, 01:35 AM | 1 min read

കോട്ടയം

സംസ്ഥാന ഇന്റര്‍പോളി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജ് ടീം ചാമ്പ്യന്മാരായി. പാരിപ്പള്ളി യുകെഎഫ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. കോട്ടയം ഗവ. പോളിടെക്‌നിക് കോളേജ് ആതിഥേയരായ മത്സരം കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് മൈതാനത്താണ് നടന്നത്. മൂന്നാം സ്ഥാനത്തേയ്‌ക്ക് നടന്ന മത്സരത്തില്‍ ആറ്റിങ്ങല്‍ പോളിടെക്‌നിക് കോളേജ് ടീം വിജയിച്ചു. പന്തളം എന്‍എസ്എസ് പോളി ടീമിനെയാണ് പരാജയപ്പെടുത്തിയത്. മികച്ച ബാറ്റ്‌സ്മാനായും മോസ്റ്റ് വാലുബിള്‍ പ്ലെയറായും കാസര്‍കോട് പോളിടെക്‌നിക് കോളേജ് ടീമിലെ മനോജിനെ തെരഞ്ഞെടുത്തു. മികച്ച ബൗളറായി പാരിപ്പള്ളി യുകെഎഫ് ടീമിലെ ആദിത്യനെ തെരഞ്ഞെടുത്തു. കോട്ടയം ഗവ. പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ ഡി ആഷ സമ്മാനം വിതരണം ചെയ്‌തു. കോട്ടയം മെഡിക്കല്‍ കോളേജ്‌ കായിക വിഭാഗം മേധാവി മനോജ് മാത്യു, പോളി സംസ്ഥാന സ്‌പോര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് ഷിജു, ജോയിന്റ് സെക്രട്ടറി നെഗുല്‍ രെബറ്റ്, ഡോ. ആര്‍ അനീഷ്, വി ശ്യാംകുമാര്‍ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home